പത്തനംതിട്ട :തിരുവല്ല കിഴക്കൻ ഓതറയിൽ ആളൊഴിഞ്ഞ സ്ഥലത്തെ പുരയിടത്തിലെ കിണറ്റില്‍ സ്ത്രീയുടേത് എന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. നെല്ലിമല ഓതറ റൂട്ടിൽ താമരപ്പള്ളി തോട്ടത്തിനു എതിർവശത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ (ഏപ്രില്‍ 11) വൈകുന്നേരം അഞ്ച് മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഇവിടെ പറമ്പ് വൃത്തിയാക്കാൻ എത്തിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. വിവരം അറിഞ്ഞ് തിരുവല്ല ഡിവൈഎസ്‌പി എസ് അഷാദിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പൊലീസിനൊപ്പം അഗ്നിരക്ഷ സേനയും സ്ഥലത്തുണ്ടായിരുന്നു.