കേരളം

kerala

ETV Bharat / state

സ്‌കൂൾ ബസ് കയറി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; അപകടം വീടിന് മുന്നില്‍ വച്ച് - SCHOOL BUS ACCIDENT IN MADAVOOR

വർക്കല മടവൂർ ചാലില്‍ ഇന്ന് വൈകിട്ട് 4 മണിയോടെയാണ് ദാരുണ സംഭവം.

MADAVOOR SIX YEAR OLD GIRL DEATH  SCHOOL GIRL DIED IN ACCIDENT  വിദ്യാര്‍ഥി അപകട മരണം മടവൂര്‍  സ്‌കൂള്‍ ബസ് അപകടം മടവൂര്‍
Madavoor Accident Spot (ETV Bharat)

By ETV Bharat Kerala Team

Published : Jan 10, 2025, 7:31 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് കയറി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ എല്‍ പി സ്‌കൂളിലെ വിദ്യാർഥി കൃഷ്ണേന്ദു (6) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെ വർക്കല മടവൂർ ചാലിലാണ് ദാരുണ സംഭവം.

ബസിൽ നിന്നും പുറത്തിറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി വാഹനത്തിന്‍റെ മുൻ വശത്തു കൂടി കൃഷ്‌ണേന്ദു റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്‍റെ പിൻ ചക്രങ്ങൾ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സംഭവത്തിന് പിന്നാലെ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ സ്‌കൂൾ ബസ് ഡ്രൈവറെ പ്രതി ചേർക്കുമെന്നാണ് വിവരം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read:കണ്ണൂരില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details