തൃശൂർ :ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി ഗൗരവമായി ചർച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 28 ന് ചേരുന്ന കേന്ദ്രകമ്മിറ്റിയിൽ തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യും. ഇന്ത്യ മുന്നണിക്ക് പാർലമെൻ്റിൽ ശക്തമായ പ്രതിപക്ഷമായി അണിനിരക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവി ഗൗരവമായി ചർച്ച ചെയ്യും; സീതാറാം യെച്ചൂരി - YECHURY ON LDF FAILURE IN ELECTION - YECHURY ON LDF FAILURE IN ELECTION
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തോൽവി ജൂൺ 28 ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
Sitaram Yechury ( CPI General Secretary) (ETV Bharat)
Published : Jun 13, 2024, 1:15 PM IST
മൂന്നാം മോദി സർക്കാർ സ്ഥിരതയുള്ള സർക്കാരല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവർക്ക് സീതാറാം യെച്ചൂരി അനുശോചനം രേഖപ്പെടുത്തി.