എറണാകുളം :പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിലെടുത്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഈ മാസം 14 ലേക്ക് മാറ്റി. സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്. മെറിറ്റിൽ വാദം കേൾക്കണമെന്നും സി.ബി.ഐ നിലപാടെടുത്തു.
അതേസമയം അന്തിമ റlപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടതില്ലെന്നായിരുന്നു പ്രതികളുടെ നിലപാട്. കേസിൽ അന്തിമ റിപ്പോർട്ട് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു .പോസ്‌റ്റ് മോർട്ടം റിപ്പോർട്ട് ,പോസ്‌റ്റ് മോർട്ടം സമയത്തെടുത്ത ഫോട്ടോഗ്രാഫുകൾ ,എന്നിവ ഡൽഹി എയിംസിലെ മെഡിക്കൽ ബോർഡ് പരിശോധിക്കും, സിദ്ധാർഥിന്‍റെ മരണം സംബന്ധിച്ച് ബോർഡിന്‍റെ വിദഗ്‌ധാഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും സി.ബി.ഐ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേസിൽ 19 പ്രതികളുണ്ട്.