തിരുവനന്തപുരം:നടിയെപീഡിപ്പിച്ച കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ വീണ്ടും ഹാജരായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാതികള്‍ പരിശോധിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആസ്ഥാനമായ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ജില്ല പൊലീസ് കമാന്‍ഡര്‍ ഓഫിസിലാണ് സിദ്ദിഖ് ഇന്ന് (ഒക്‌ടോബര്‍ 12) രാവിലെ ചോദ്യം ചെയ്യലിന് ഹാജരായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം സിദ്ദിഖിനോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ സംഭവം നടന്നത് 2016ലായതിനാല്‍ അന്ന് ഉപയോഗിച്ചിരുന്ന ഫോണ്‍ ഇപ്പോഴും കൈവശമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്.
സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി (ETV Bharat) സുപ്രീകോടതി സിദ്ദിഖിന് അനുവദിച്ച ഇടക്കാല ജാമ്യം ഈ മാസം 22ന് അവസാനിക്കും. ഇതിനു മുന്‍പായി പൊലീസിനോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്വേഷണ സംഘം സിദ്ദിഖിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘാംഗം ഐശ്വര്യ ഡോങ്കറെ, ക്രൈം ബ്രാഞ്ച് എസ്‌പി മധുസൂദനന്‍ എന്നിവര്‍ രാവിലെ തന്നെ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
Also Read:ഓം പ്രകാശിന്‍റെ കൂട്ടാളി പുത്തൻപാലം രാജേഷ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞിരുന്നത് കോട്ടയത്ത്