ഷിരൂർ (കർണാടക) :ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതയ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായി ഗംഗാവലി പുഴയിൽ ഇന്ന് വീണ്ടും തെരച്ചിൽ നടക്കും. ഗോവ തുറമുഖത്ത് നിന്ന് എത്തിച്ച ഡ്രെഡ്‌ജർ ഉപയോഗിച്ചാണ് പരിശോധന നടത്തുക. ഡ്രെഡ്‌ജർ ഉപയോഗിച്ച് ആദ്യം നീക്കംചെയ്യുക ഗംഗാവലി പുഴയിൽ നാവിക സേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമൊക്കെയായിരിക്കും.
പുഴയിൽ തെരച്ചിൽ നടത്താൻ അനുയോജ്യമായ കാലാവസ്ഥയാണെന്നാണ് നിലവിലെ വിലയിരുത്തൽ. ഗംഗാവലി പുഴയിലെ ശക്തമായ നീരൊഴുക്ക് ഇതിന് മുൻപുള്ള ദിവസങ്ങളിലെ തെരച്ചിലിന് സാരമായി ബാധിച്ചിരുന്നു. എന്നാൽ നിലവിൽ നദിയിലേക്കുള്ള നീരൊഴുക്ക് മൂന്ന് നോട്‌സിന് താഴെയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും