കേരളം

kerala

ETV Bharat / state

'തിരുവനന്തപുരത്തെ ജനവിധി വിലയിരുത്തേണ്ടത് തൃശൂരിലെ ബിജെപി വിജയത്തിന്‍റെ അടിസ്ഥാനത്തിൽ'; ശശി തരൂർ - Shashi Tharoor on victory

തിരുവനന്തപുരത്ത് ബിജെപിയെ തടയാന്‍ സാധിച്ചത് ജനങ്ങളുടെ മൂല്യങ്ങളും വിശ്വാസവും കൊണ്ടാണെന്നും ശശി തരൂര്‍

THIRUVANANTHAPURAM LOK SABHA CONSTITUENCY  LOK SABHA ELECTION RESULTS 2024  തെരഞ്ഞെടുപ്പ് 2024  THIRUVANANTHAPURAM CONSTITUENCY RESULT
Shashi Tharoor (ETV Bharat)

By ETV Bharat Kerala Team

Published : Jun 4, 2024, 8:20 PM IST

തിരുവനന്തപുരത്ത് ശശി തരൂരിന് വിജയം (ETV Bharat)

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ അവസാന ലാപ്പിൽ കുതിച്ചു കയറി വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് കെപിസിസി ആസ്ഥാനത്ത് അവശോജ്വല സ്വീകരണം. വഴുതക്കാട്ടെ ഫ്ലാറ്റിൽ നിന്നും കെപിസിസി ആസ്ഥാനത്ത് എത്തിയ ശശി തരൂരിനെ പ്രവർത്തകർ എടുത്തുയർത്തിയും പടക്കം പൊട്ടിച്ചും വർണാഭമായ പേപ്പർ കഷ്‌ണങ്ങൾ പറത്തിയും സ്വീകരിച്ചു. തൃശൂരിലെ ബിജെപിയുടെ വിജയത്തിന്‍റെ അടിസ്ഥാനത്തലായിരിക്കണം തിരുവനന്തപുരത്തെ ജനവിധി വിലയിരുത്താനെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

ആദ്യ ഘട്ടത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖർ വെല്ലുവിളി ഉയർത്തിയെങ്കിലും തീരദേശ വോട്ടുകൾ എണ്ണിയതോടെ തരൂർ വീണ്ടും ലീഡ് ഉയർത്തുകയായിരുന്നു. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ പാട്ടും ഡാൻസുമൊക്കെയായി ശശി തരൂരിന്‍റെ വിജയം ആഘോഷിക്കുകയാണ്. തിരുവനന്തപുരത്ത് ബിജെപിയെ തടയാന്‍ സാധിച്ചത് ജനങ്ങളുടെ മൂല്യങ്ങളും വിശ്വാസവും കൊണ്ടാണെന്ന് ശശി തരൂര്‍ വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം തൃശൂരിലെ ബിജെപിയുടെ വിജയത്തിന്‍റെ അടിസ്ഥാനത്തലായിരിക്കണം തിരുവനന്തപുരത്തെ ജനവിധി വിലയിരുത്താനെന്ന് ശശി തരൂര്‍ പറഞ്ഞു. ബിജെപി സംസ്ഥാനത്ത് തന്നെ രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിലൊന്നായിരുന്നു തിരുവനന്തപുരം. തൃശൂരില്‍ അവര്‍ വിജയിച്ചു.

തിരുവനന്തപുരത്ത് നഗര പ്രദേശത്ത് ബിജെപിക്ക് നല്ല സ്വാധീനമുണ്ട്. അത് ഇപ്പോള്‍ നല്ല രീതിയില്‍ കാണാന്‍ കഴിഞ്ഞു. നിലവിലുള്ള മന്ത്രിയെ പിന്തുണയ്‌ക്കാം എന്ന ചിന്ത ചിലര്‍ക്കെങ്കിലും മണ്ഡലത്തില്‍ ഉണ്ടായി. തെരഞ്ഞെടുപ്പ് ഫലത്തില്‍ വിശദമായ വിവരങ്ങള്‍ കണ്ടതിന് ശേഷം വിശദമായി പറയാമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Also Read:

  1. തൃശൂരില്‍ കന്നി താമര വിരിയിച്ച് സുരേഷ് ഗോപി; കേരള ബിജെപിക്ക് ചരിത്ര നേട്ടം
  2. രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി 'ഇന്ത്യ'
  3. ഇന്‍ഡോറില്‍ നോട്ടയ്‌ക്ക് റെക്കോഡ് വോട്ട്; കോണ്‍ഗ്രസ് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച് ജനം

ABOUT THE AUTHOR

...view details