ന്യൂഡല്‍ഹി :സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അറസ്റ്റിലായത് തന്‍റെ മുന്‍ ജീവനക്കാരനാണെന്ന് ശശിതരൂര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കി, പ്രചാരണാവശ്യങ്ങള്‍ക്കായി താന്‍ ധര്‍മശാലയിലാണ്. സംഭവത്തെ താനൊരിക്കലും അംഗീകരിക്കുന്നില്ല.
നിയമം അതിന്‍റെ വഴിക്ക് പോകണം. കേസില്‍ കൃത്യമായ അന്വേഷണം നടത്താന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും. ജോലിയില്‍ നിന്നും വിരമിച്ച 72 വയസുള്ളയാളാണ് ശിവകുമാര്‍. ഇരു വൃക്കകള്‍ക്കും രോഗം ബാധിച്ച് ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുന്ന അദ്ദേഹത്തെ അനുകമ്പയുടെ പേരിലാണ് നിയമിച്ചത്. എയര്‍പോര്‍ട്ട് കാര്യങ്ങള്‍ക്കായുള്ള സഹായത്തിന് പാര്‍ട്ട് ടൈം നിയമനമായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.