യോഗവിദ്യയിലെ മൂന്നാമത്തെ സ്ഥാനമാണ് മണിപൂരം. ആര്യങ്കാവ് ശാസ്‌താക്ഷേത്രത്തിൽ ആണ് ഈ സ്ഥാനം. കേരള–തമിഴ്‌നാട് അതിർത്തിയിൽ ആര്യൻകാവിലെ അയ്യനെ ദർശിച്ചാൽ മണിപൂരചക്രത്തിലെ മാലിന്യങ്ങൾ നീക്കാം. അനന്തമായ ആഹ്ലാദത്തിന്‍റെ ഉറവിടമാണ് ഈ ക്ഷേത്രം.
കൈയിൽ പൂക്കളുമായി നിൽക്കുന്ന അഗ്നികേശനായ പഞ്ചലോഹ വിഗ്രഹമാണ് പ്രതിഷ്‌ഠ. സമീപത്ത് ഭഗവതിയും. ഉത്തര മഥുരാപുരിയിലെ ഒരു യുവതി ഭഗവാനിൽ ആകൃഷ്‌ടയായെന്നും, അവളെ ഭഗവാൻ വിവാഹം കഴിച്ചു എന്നും വിശ്വസിച്ചുപോരുന്നു. 11 ദിവസത്തെ തിരുകല്യാണ ഉത്സവം പ്രധാനം. ഈ ഉത്സവത്തിന് സൗരാഷ്‌ട്രയിൽ നിന്നും വിശ്വാസികൾ വരുന്നുണ്ട്. പരശുരാമനാൽ പ്രതിഷ്‌ഠിക്കപ്പെട്ട 108 ക്ഷേത്രങ്ങളിൽ പ്രാണശക്തിക്ക് പ്രാധാന്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വിവാഹതടസം മാറാനും ജാതകത്തിലെ ഏഴിലെ ശനിദോഷം, 8–ലെ ശനിദോഷം, സന്യാസയോഗത്താലുള്ള വിവാഹതടസം ജാതകത്തിലെ 5, 9 എന്നീ രാശികളിലെ ശനിസ്ഥിതി, ചതുർഗ്രഹയോഗം 6–8–12 ൽ വരുന്നത് മൂലമുള്ള പ്രവ്രജ്യാ ദോഷം എന്നിവ മാറാൻ ഈ ക്ഷേത്രദർശനം സഹായിക്കും. പ്രപഞ്ച ശക്തിയും ഭൂമിതത്വവും മനുഷ്യതലവും ഇവിടെ പ്രാണശക്തിയായി പരിണമിക്കുന്നതാണ് മണിപൂര ചക്രവിശേഷം.
തമിഴ് പാരമ്പര്യത്തിലൂന്നിയുള്ള പൂജവിധികളും ആചാരങ്ങളുമാണ് ക്ഷേത്രത്തിലേത്. ശബരിമല മണ്ഡലകാലത്തിന്‍റെ അവസാന ദിനങ്ങളില്‍ തന്നെയാണ് ആര്യങ്കാവിലെ ഉത്സവും. പാണ്ടിയന്‍ മുടിപ്പ്, ത്രിക്കല്യാണം, കുംഭാഭിക്ഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍.
Also Read:ശാസ്‌താവിന്‍റെ വിശിഷ്‌ട ക്ഷേത്രങ്ങളിൽ രണ്ടാമത്തേതിനെക്കുറിച്ച് അറിയാം; അച്ചന്‍കോവിലില്‍ സ്ഥിതി ചെയ്യുന്ന സ്വാധിഷ്‌ഠാന ചക്ര ശാസ്‌താക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക് || ശരണപാത പരമ്പര, ഭാഗം-4