കണ്ണൂര്‍: പരാജയ സങ്കൽപങ്ങളുടെ പൂർണതയാണ് പൊലീസും ആഭ്യന്തരമന്ത്രിയുമെന്ന് ഷാഫി പറമ്പിൽ എംപി. പൊലീസിനെ കൊണ്ട് 10 പൈസക്ക് ഗുണമില്ല. ബോംബ് നിർമ്മിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് അനുമതി നൽകണം.
'ആഭ്യന്തരമന്ത്രിയും പൊലീസും പരാജയ സങ്കൽപങ്ങളുടെ പൂർണത; തലശ്ശേരിയിൽ പൊട്ടിയത് തെരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ബോംബിന്‍റെ ബാക്കി': ഷാഫി പറമ്പിൽ - Shafi Parambil On Kannur Bomb Blast
ബോംബ് നിർമ്മിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ലെന്ന് ഷാഫി പറമ്പിൽ.
SHAFI PARAMBIL (ETV Bharat)
Published : Jun 19, 2024, 5:22 PM IST
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ബോംബിന്‍റെ ബാക്കിയാണ് തലശ്ശേരിയിൽ പൊട്ടിയത്. മൈനുകൾ പോലെ ബോംബുകൾ കുഴിച്ചിടാൻ കണ്ണൂരെന്താ യുദ്ധഭൂമിയാണോയെന്നും ബോംബ് സ്ഫോടനത്തിൽ മരിച്ച വേലായുധന് അന്തിമോപചാരം അർപ്പിച്ച ശേഷം ഷാഫി പറമ്പിൽ ചോദിച്ചു.
ALSO READ:'കണ്ണൂരിലെ ബോംബ് സ്ഫോടനം ഗൗരവതരം, പ്രതിപക്ഷം രാഷ്ട്രീയ നിറം ചാര്‍ത്തേണ്ടതില്ല': മുഖ്യമന്ത്രി