കേരളം

kerala

ETV Bharat / state

പാലക്കാട്ടെ ജനങ്ങളുമായുള്ള ബന്ധം പദവി കൊണ്ട് മാത്രമുള്ളതല്ല, അതിനിയും നിർവ്യാജമായി തുടരും; രാജികൈമാറിയ ശേഷം വികാരാധീനനായി ഷാഫി പറമ്പിൽ - SHAFI PARAMPIL PRESS MEET - SHAFI PARAMPIL PRESS MEET

പാർലമെന്‍റ് അംഗമായി ചുമതലയേല്‍ക്കുമ്പോള്‍ നിയമസഭാംഗത്വം പഠിപ്പിച്ച പാഠങ്ങൾ മനസിലുണ്ടാകുമെന്ന് ഷാഫി പറമ്പിൽ.

SHAFI PARAMPIL  SHAFI PARAMPIL press meet  ഷാഫി പറമ്പിൽ രാജികൈമാറി  ഷാഫി പറമ്പിൽ വാര്‍ത്താ സമ്മേളനം
ഷാഫി പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 5:35 PM IST

ഷാഫി പറമ്പിൽ മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം :എംഎല്‍എ സ്ഥാനംരാജിവച്ച ശേഷമുള്ള വാർത്ത സമ്മേളനത്തിൽ വികാരാധീനനായി ഷാഫി പറമ്പിൽ എംപി. നിയമസഭ മിസ്സ്‌ ചെയ്യുമെന്നും ജനപ്രതിനിധിയായി 2011-ൽ ആദ്യം അവസരം ലഭിക്കുന്നത് നിയമസഭയിൽ നിന്നുമാണെന്നും സപീക്കർ എഎൻ ഷംസീറിന് രാജിക്കത്ത് കൈമാറിയ ശേഷം നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഷാഫി പറഞ്ഞു.

രണ്ട് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിനിധികളായി എത്തിയ ജില്ലയിൽ നിന്നുമാണ് തനിക്കും പ്രതിനിധിയാകാൻ അവസരം ലഭിച്ചത്. ഞാന്‍ കാഴ്‌ചകൾ കണ്ടത് പാലക്കാട്ടെ ജനങ്ങളുടെ തോളിലിരുന്നായിരുന്നു. പാർലമെന്‍റ് അംഗമായി ചുമതലയേല്‍ക്കുമ്പോള്‍ നിയമസഭാംഗത്വം പഠിപ്പിച്ച പാഠങ്ങൾ മനസിലുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പാലക്കാട്‌ അസംബ്ലി മണ്ഡലം കഴിഞ്ഞ തവണത്തെക്കാൾ 3 ഇരട്ടി വോട്ടാണ് ഇത്തവണ കോൺഗ്രസിന് നൽകിയത്. നല്ല ഭൂരിപക്ഷത്തിൽ തന്നെ പാലക്കാട്‌ നിലനിർത്തും. ഇന്ത്യ മുന്നണിയുടെ നേട്ടം പാലക്കാട്‌ വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെയും സ്വാധീനിക്കും. പാലക്കാട്‌ വരുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് തന്നെ ജയിക്കുമെന്നും പാലക്കാട്ടെ ജനങ്ങളുമായുള്ള ബന്ധം പദവി കൊണ്ട് മാത്രമുള്ളതല്ലെന്നും അത് ഇനിയും നിർവ്യാജമായി തുടരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ALSO READ:കേരളത്തിന്‍റെ മാറുന്ന രാഷ്ട്രീയ ചിത്രം ; വോട്ടുയര്‍ത്തി കരുത്തുകാട്ടി ബിജെപി

ABOUT THE AUTHOR

...view details