കോഴിക്കോട് :കൊയിലാണ്ടി ഗുരുദേവ കോളജിലേക്ക് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പ്രിൻസിപ്പലിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ബാരിക്കേഡ് മറികടന്ന് ക്യാമ്പസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബലം പ്രയോഗിച്ച പ്രവർത്തകരെ പൊലീസ് പിടിച്ച് മാറ്റി.
'പ്രിൻസിപ്പലിനെ പുറത്താക്കണം'; കൊയിലാണ്ടി ഗുരുദേവ കോളജിലേക്ക് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്- വീഡി - KOYILANDY GURUDEVA COLLEGE CLASH - KOYILANDY GURUDEVA COLLEGE CLASH
ഗുരുദേവ കോളേജിലേക്ക് എസ്‌എഫ്‌ഐ മാർച്ച് നടത്തി. പ്രിൻസിപ്പൽ രണ്ട് കാലിൽ കോളജിൽ കയറിയെന്ന് എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി.
SI MARCH TO KOYILANDY GURUDEVA COLLEGE (ETV Bharat)
Published : Jul 2, 2024, 5:10 PM IST
പ്രിൻസിപ്പൽ രണ്ട് കാലിൽ കോളജിൽ കയറിയെന്ന് എസ്എഫ്ഐ ഭീഷണി മുഴക്കി. ഈ അധ്യാപകനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു. സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം ജാൻവി സത്യൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. അക്രമ സംഭവങ്ങൾ അരങ്ങേറിയ കോളജ് അടച്ചിട്ടിരിക്കുകയാണ്.