കേരളം

kerala

ETV Bharat / state

ഓൺലൈൻ പരിശോധനയ്ക്കിടെ വനിത ഡോക്‌ടർക്ക് നേരെ യുവാവിന്‍റെ നഗ്നത പ്രദർശനം - Sexual harassment against doctor

ഓണ്‍ലൈന്‍ പരിശോധന നടത്തുന്നതിനിടെ യുവാവ് ഡോക്‌ടര്‍ക്ക് നേരെ നഗ്നനത പ്രദര്‍ശനം നടത്തുകയായിരുന്നു. പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

sexual harassment  Online consultation  Crime  നഗ്നതാ പ്രദര്‍ശനം  ഓണ്‍ലൈന്‍ പരിശോധന
Sexual harassment

By ETV Bharat Kerala Team

Published : Feb 14, 2024, 11:36 AM IST

തിരുവനന്തപുരം : ഓൺലൈൻ പരിശോധനയ്ക്കിടെ വനിത ഡോക്‌ടർക്ക് നേരെ യുവാവിന്‍റെ നഗ്നത പ്രദർശനം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർക്ക് നേരെയാണ് അതിക്രമം നടന്നത് (Sexual harassment against doctor during online consultation). ഓണ്‍ലൈനായി വീഡിയോ കോളിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനിടെ യുവാവ് ലൈംഗിക ചേഷ്‌ടകള്‍ കാണിച്ചു എന്നാണ് ഡോക്‌ടർ തമ്പാനൂർ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ജനുവരി 25 നാണ് കേസിനാസ്‌പദമായ സംഭവം. തമ്പാനൂർ പൊലീസ് പരാതി കഴക്കൂട്ടം സ്റ്റേഷനിലേക്ക് കൈമാറി. കഴക്കൂട്ടം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

പ്രതിയുടെ മൊബൈൽ നമ്പർ മാത്രമാണ് പൊലീസിന്‍റെ പക്കലുള്ളത്. നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായും പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും കഴക്കൂട്ടം എസ് എച്ച് ഒ പ്രവീൺ ജെ എസ് അറിയിച്ചു.

ABOUT THE AUTHOR

...view details