കേരളം

kerala

ETV Bharat / state

ശബരിമലയിൽ രണ്ടാം ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു - POLICE TEAM IN SABARIMALA

സ്പെഷ്യൽ ഓഫിസർ എസ്‌പി കെഇ ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.

SABARIMALA  പോലീസ് ഉദ്യോഗസ്ഥർ  പൊലീസ് ശബരിമല  സന്നിധാനത്ത് സുരക്ഷ
Sabarimala (ETV Bharat)

By

Published : Nov 25, 2024, 7:39 PM IST

പത്തനംതിട്ട: സന്നിധാനത്ത് സുരക്ഷയെ മുൻനിര്‍ത്തി ബോംബ് സ്‌ക്വാഡ്, ഇൻ്റലിൻജൻസ് എന്നി ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. സ്പെഷ്യൽ ഓഫിസർ എസ്‌പി കെഇ ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡിസംബർ 6 വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി. എട്ട് ഡിവൈഎസ്‌പിമാരുടെ കീഴിൽ 8 ഡിവിഷനുകളിൽ 27 സിഐ, 90 എസ്‌ഐ, എഎസ്ഐ , 1250 എസ്‌സിപിഓ/സിപിഒമാരെയാണ് സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന്നായി വിന്യസിച്ചിട്ടുള്ളത്. മൂന്ന് ഷിഫ്റ്റ് ആയി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്.

ഒരു ഡിവൈഎസ്‌പി, രണ്ട് സിഐ ,12 എസ്‌ഐ /എ എസ് ഐ, 155 എസ്‌സിപിഒ/സിപിഒ എന്നിവരടങ്ങുന്ന ഇന്‍റലിജൻസ്/ബോംബ് സ്‌ക്വാഡ് ടീമും ചുമതയേറ്റു. പത്തനംതിട്ട എസ്‌പി വിജി വിനോദ് കുമാർ, ഡി വൈഎസ്‌പി മാർ മറ്റു പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read More: ശബരിമലയിലേക്ക് തീർഥാടകരുടെ ഒഴുക്ക്; വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് പരിധിയും കടന്ന് ഭക്തരെത്തുന്നു

ABOUT THE AUTHOR

...view details