കോഴിക്കോട് :ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ട് യുഡിഎഫിന് തന്നെയെന്ന് എസ്‌ഡിപിഐ കോഴിക്കോട് ജില്ല സെക്രട്ടറി മുസ്‌തഫ കൊമ്മേരി. ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എസ്‌ഡിപിഐ മത്സര രംഗത്തുണ്ടാവില്ല. പകരം യുഡിഎഫിന് പിന്തുണ നൽകുമെന്നും മുസ്‌തഫ കൊമ്മേരി വ്യക്തമാക്കി.
മുന്നണി ആവശ്യപ്പെട്ടാൽ പ്രവർത്തന രംഗത്തിറങ്ങും. നിലവിൽ ആരും ഇതാവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസിന്‍റെയും ലീഗിന്‍റെയും കൊടിക്കൊപ്പം എസ്‌ഡിപിഐ കൂട്ടിക്കെട്ടിയതിൽ തങ്ങൾക്ക് പങ്കില്ലെന്നും മുസ്‌തഫ കൊമ്മേരി പറഞ്ഞു.
2019ല്‍ 10 സീറ്റുകളിലാണ് എസ്‌ഡിപിഐ മത്സരിച്ചത്. 2014ല്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും പാര്‍ട്ടി മത്സരിച്ചിരുന്നു. 2014ല്‍ മലപ്പുറത്താണ് എസ്‌ഡിപിഐ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്, 47853 വോട്ടുകൾ. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് നേടിയത്, 3513 വോട്ടുകള്‍.
കേരളത്തിലെ ലോക്‌സഭ മണ്ഡലങ്ങളിൽ എസ്‌ഡിപിഐ നേടിയ വോട്ട് നില ഇങ്ങനെ:
- തിരുവനന്തപുരം - 4820
- ആറ്റിങ്ങല്‍ - 11225
- കൊല്ലം - 12,812
- പത്തനംതിട്ട - 11353
- മാവേലിക്കര - 8946
- ആലപ്പുഴ - 10993
- കോട്ടയം - 3513
- ഇടുക്കി - 10401
- എറണാകുളം - 14825
- ചാലക്കുടി - 14386
- തൃശൂര്‍ - 6894
- ആലത്തൂര്‍ - 7820
- പാലക്കാട് - 12504,
- പൊന്നാനി - 26640
- മലപ്പുറം - 47853
- കോഴിക്കോട് - 1059
- വയനാട് - 14326
- വടകര - 15058
- കണ്ണൂര്‍ - 19170
- കാസര്‍കോട് - 9713