കേരളം

kerala

ETV Bharat / state

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; വി.എസ്.എസ്.സി ശാസ്ത്രജ്ഞരുമായുള്ള സംവാദം ചൊവ്വാഴ്‌ച

Global Science Fest Public Talk : തിങ്കളാഴ്‌ചയും ചെവ്വാഴ്‌ചയുമായി ഗ്ലോബല്‍ സയന്‍സ് ഫെസ്‌റ്റിനോടനുബന്ധിച്ചുള്ള പ്രധാന സംവാദങ്ങള്‍ നടക്കുന്നത്.

Science fest  Global Science Fest  VSSC  Energy Systems  Space Applications  Introduction to Launch Vehicles  satellites  ഗ്ലോബല്‍ സയന്‍സ് ഫെസ്‌റ്റ്
Global Science Fest 20224

By ETV Bharat Kerala Team

Published : Jan 21, 2024, 6:47 PM IST

തിരുവനന്തപുരം:തോന്നയ്ക്കന്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ പബ്ലിക് ടോക്കില്‍ (22-01-2024) തിങ്കളാഴ്‌ച ഇന്ത്യന്‍-ബ്രിട്ടിഷ് അമേരിക്കന്‍ ചാര്‍ട്ടേഡ് സ്ട്രകചറല്‍ എഞ്ചിനിയറായ റോമ അഗര്‍വാളും (23-01-2024) ചൊവ്വഴ്‌ച ഇംഗ്ലണ്ടിലെ ലോഫ്ബ്‌റോ യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് ആര്‍ട്‌സ് വിഭാഗം മേധാവിയും നാടക വിഭാഗം പ്രൊഫസറുമായ മൈക്കിള്‍ വില്‍സണും സംസാരിക്കും(Global Science Fest Public Talk ).

നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സംവാദ പരിപാടിക്കു ശേഷം വൈകിട്ട് ആറിനാണ് റോമയുടെ പ്രഭാഷണം. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോമ അഗര്‍വാള്‍ Nuts and Bolts: How a nail built the world or why we should reinvent the wheel എന്ന വിഷയത്തിലാണ് സംസാരിക്കുക. Storytelling as collective thinking about climate change എന്ന വിഷയത്തില്‍ മൈക്കിള്‍ വില്‍സണും സംസാരിക്കും.

വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുമായുള്ള സംവാദം ചൊവ്വാഴ്‌ചത്തെ ശ്രദ്ധേയമായ പരിപാടിയാണ്. രാവിലെ പത്തിനാരംഭിക്കുന്ന പരിപാടി വൈകിട്ടു നാലുവരെ തുടരും(Global Science Fest Public Talk With VSSC Personalities). വി.എസ്.എസ്.സിയില്‍ നിന്നുള്ള ഡോ. സുരേഷ് ബാബു Space Science and Applications എന്ന വിഷയത്തിലും, ഡോ. ഷനീത്. എം Energy Systems for Space Applications എന്ന വിഷയത്തിലും, ഷീജു ചന്ദ്രന്‍ Introduction to Launch Vehicles and satellites എന്ന വിഷയത്തിലും സംസാരിക്കും.

ABOUT THE AUTHOR

...view details