കേരളം

kerala

ETV Bharat / state

ആലപ്പുഴ ജില്ലയിൽ ശനിയാഴ്‌ച പൊതു അവധി - SATURDAY HOLIDAY IN ALAPPUZHA - SATURDAY HOLIDAY IN ALAPPUZHA

ആലപ്പുഴ ജില്ലയിൽ ശനിയാഴ്‌ച പൊതു അവധി. നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

നെഹ്‌റു ട്രോഫി വള്ളംകളി  HOLIDAY IN ALAPPUZHA  ആലപ്പുഴ ജില്ലയിൽ അവധി  HOLIDAY
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 26, 2024, 4:53 PM IST

ആലപ്പുഴ:ജില്ലയ്ക്ക് ശനിയാഴ്‌ച (സെപ്‌റ്റംബർ 28) പൊതു അവധി പ്രഖ്യാപിച്ച് കലക്‌ടര്‍. നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഈ മാസം 28 നാണ് നെഹ്‌റു ട്രോഫി വള്ളം കളി. വയനാട് ഉരുള്‍ പൊട്ടലിൻ്റെ പശ്ചാത്തലത്തില്‍ വള്ളംകളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

70 -ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരിക്കുക. ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളംകളി നടത്താനുള്ള തീരുമാനമായത്.

Also Read:ആചാരപ്പെരുമയിൽ ആറന്മുള ഉത്രട്ടാതി ആചാര ജലമേള; പങ്കെടുത്തത് 26 പള്ളിയോടങ്ങൾ

ABOUT THE AUTHOR

...view details