കേരളം

kerala

ETV Bharat / state

50ന്‍റെ നിറവിൽ സ്വാമി അയ്യപ്പന്‍റെ സ്വന്തം പോസ്‌റ്റ് ഓഫിസ്; അറിയാം ചില പ്രത്യേകതകള്‍

മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രമാണ് പോസ്‌റ്റ് ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നത്. നിലവിൽ നാല് ജീവനക്കാരും ഒരു പോസ്‌റ്റ് മാസ്‌റ്ററുമാണ് പോസ്‌റ്റ് ഓഫിസിലുള്ളത്.

സന്നിധാനം പോസ്‌റ്റ് ഓഫിസ്  SABARIMALA POSTOFFICE  SABARIMALA NEWS  LATEST NEWS IN MALAYALAM
Sannidhanam Post Office (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

പത്തനംതിട്ട:50ൻ്റെ നിറവിൽസന്നിധാനം പോസ്‌റ്റ് ഓഫിസ്. 1974ലെ മണ്ഡലകാലത്താണ് പൂർണ സംവിധാനങ്ങളോടെ ശബരിമല സന്നിധാനത്ത് തപാൽ വകുപ്പ് പോസ്‌റ്റ് ഓഫിസ് സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ജിപി മംഗലത്തുമഠമായിരുന്നു ഉദ്ഘാടകൻ. ഒരു പോസ്‌റ്റ് മാസ്‌റ്ററും നാല് ജീവനക്കാരുമാണ് സന്നിധാനം പോസ്‌റ്റ് ഓഫിസിൽ നിലവിലുള്ളത്. മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രമാണ് പോസ്‌റ്റ് ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ സ്വന്തമായി പിൻകോഡ് ഉള്ള രണ്ടേ രണ്ട് പേരാണുള്ളത്. ഒരാൾ ഇന്ത്യൻ രാഷ്‌ട്രപതിയാണെങ്കിൽ മറ്റൊരാൾ ശബരിമല അയ്യപ്പനാണ്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം പിൻകോഡ് - 689713 എന്ന വിലാസത്തിൽ നിരവധി കത്തുകളും കാണിക്കയായി മണി ഓഡറുകളും ഈ പോസ്‌റ്റ് ഓഫിസിൽ ലഭിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ സ്വാമി അയ്യപ്പന് നിരവധി സന്ദേശങ്ങളും ഭക്തർ അയക്കാറുണ്ട്. ഇവയെല്ലാം ദേവസ്വം അധികൃതർക്ക് കൈമാറുമെന്ന് സന്നിധാനം പോസ്‌റ്റ്‌ മാസ്‌റ്റർ എം മനോജ് കുമാർ പറഞ്ഞു. പതിനെട്ടാം പടിക്ക് മുകളിൽ അയ്യപ്പവിഗ്രഹമുള്ള ഇവിടുത്തെ തപാൽമുദ്രക്കും ഏറെ പ്രത്യേകതയുണ്ട്.

Also Read:ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്; കൂട്ടം തെറ്റിപ്പോയാൽ കണ്ടെത്താം

ABOUT THE AUTHOR

...view details