കേരളം

kerala

ETV Bharat / state

ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി തൊഴിലാളികള്‍, കൈയില്‍ പെട്രോളും കയറും

നഗരസഭയ്‌ക്ക് മുന്നിലെ മരത്തില്‍ കയറി ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യ ഭീഷണി. ജോയ്‌ ജോസഫ്, ബിനോയ് എന്നിവരാണ് മരത്തില്‍ കയറിയത്. കൈയില്‍ പെട്രോളും കയറും.

By ETV Bharat Kerala Team

Published : 5 hours ago

TRIVANDRUM CORPORATION  തിരുവനന്തപുരം നഗരസഭ  ആത്മഹത്യ ഭീഷണി  suicide threat In Corporation
TRIVANDRUM CORPORATION (ETV Bharat)

തിരുവനന്തപുരം: നഗരസഭയ്‌ക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. നഗരസഭ തങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോയ്‌ ജോസഫ്, ബിനോയ് എന്നിവരാണ് ആത്മഹത്യ ഭീഷണി മുഴക്കുന്നത്. നഗരസഭ കെട്ടിടത്തിന് മുന്നിലെ മരത്തില്‍ കയറിയാണ് ആത്മഹത്യ ഭീഷണി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പെട്രോള്‍ നിറച്ച കുപ്പിയും കയറുമായാണ് ഇരുവരും മരത്തിന് മുകളില്‍ കയറിയത്. ഇന്ന് പുലർച്ചെയാണ് ഇരുവരും മരത്തിന് മുകളില്‍ കയറിയത്. തങ്ങളെ നഗരസഭ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കൊവിഡ് കാലത്ത് സന്നദ്ധപ്രവര്‍ത്തനമെന്നോണം വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ചാണ് ഇരുവരും ജോലി ആരംഭിച്ചത്. എന്നാലിപ്പോള്‍ ജോലി ചെയ്യാന്‍ നഗരസഭ അനുവദിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

അകാരണമായി സ്വകാര്യ മാലിന്യ ശേഖരണ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനെതിരെ 17 ദിവസങ്ങളായി നഗരസഭയ്ക്ക് മുന്നിൽ തൊഴിലാളികൾ കുടിൽ കെട്ടി സമരം നടത്തി വരികയായിരുന്നു. സിഐടിയുവിൻ്റെ തിരുവനന്തപുരം ജില്ല ശുചീകരണ തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ തുടരുന്ന സമരം ഒക്ടോബർ 3നായിരുന്നു ആരംഭിച്ചത്. സംഭവത്തിൽ നഗരസഭ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read:എഡിഎമ്മിന്‍റെ മരണം; കണ്ണൂര്‍ കലക്‌ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ABOUT THE AUTHOR

...view details