മലപ്പുറം :ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ ഇന്ന് പാണക്കാട്ടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. മുതിര്‍ന്ന മുസ്‌ലീം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. മലപ്പുറവുമായി തനിക്ക് പൊക്കിൾക്കൊടി ബന്ധമാണെന്ന് തങ്ങളുമായുള്ള കൂടികാഴ്‌ചയ്‌ക്ക് ശേഷം സന്ദീപ് വാര്യർ പറഞ്ഞു.
മലപ്പുറത്തിന്‍റേത് മതനിരപേക്ഷതയുടെ പാരമ്പര്യമാണ്. മലപ്പുറത്തിന് ആ സംസ്‌കാരം കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ വളരെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് ഇവിടേക്ക് കടന്നുവരാം.
സന്ദീപ് വാര്യര്‍ മാധ്യമങ്ങളെകാണുന്നു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബിജെപിയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് രാഷ്‌ട്രീയം സംസാരിക്കുന്ന സമയങ്ങളിൽ താൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് തെറ്റിദ്ധാരണകൾ മാറ്റാൻ തന്‍റെ ഈ വരവ് സഹായമാകും. യൂത്ത് ലീഗിന്‍റെ പ്രവർത്തകർ തന്നെ എത്രത്തോളം സ്നേഹത്തോടെയാണ് സ്വീകരിച്ചത്.
താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
നേരത്തെ, സന്ദീപ് വാര്യറെ മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ സ്വാഗതം ചെയ്‌തതിരുന്നു. വെൽക്കം ബ്രോ എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു സ്വാഗതം ചെയ്‌തത്. ഇതിന് പിന്നാലെയാണ് സന്ദീപിനെ പാണക്കാട്ടേക്ക് അദ്ദേഹം ക്ഷണിച്ചത്.
Also Read : 'സന്ദീപ് വാര്യരെയും സരിനെയും താരതമ്യം ചെയ്യരുത്': രാഹുൽ മാങ്കൂട്ടത്തിൽ