പത്തനംതിട്ട: മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പിഎൻ മഹേഷ് നമ്പുതിരിയാണ് നട തുറന്ന് ദീപങ്ങൾ തെളിയിച്ചത്.
മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു; വിഷുക്കണി ദർശനം ഏപ്രിൽ 14-ന് - Vishu puja in Sabarimala temple - VISHU PUJA IN SABARIMALA TEMPLE
വിഷു ദിനത്തിൽ പുലർച്ചെ മൂന്നിന് നട തുറന്ന് ഭക്തർക്ക് വിഷുക്കണി ദർശനം ഒരുക്കും. പൂജകൾ പൂർത്തിയാക്കിയ ശേഷം ഏപ്രിൽ 18-നാകും നട അടയ്ക്കുക.
Sabarimala Temple Opens For Medamasa Vishu Special Pujas
Published : Apr 10, 2024, 7:52 PM IST
മേടം ഒന്നായ ഏപ്രിൽ 14-ന് വിഷു ദിനത്തിൽ പുലർച്ചെ മൂന്നിന് നട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലും ഉണ്ടാകും. പിന്നീട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18-ന് തിരുനട അടയ്ക്കും.
Also read:ആനവാൽ പിടിക്കാനോടി ഭക്തർ: ആയിരങ്ങൾ സാക്ഷിയായി ഉമയനല്ലൂർ ആനവാൽപ്പിടി - Aanavaalppidi In Umayanalloor