ശബരിമല:ശബരിമലയിൽ മണ്ഡലപൂജക്ക് തുടക്കം: വൃശ്ചികപ്പുലരിയിൽ പുലർച്ചെ 3 ന് പുതിയ മേൽശാന്തി നട തുറന്നു. തന്ത്രി കണ്‌ഠരര് രാജീവരരുടെ കാർമികത്വത്തിലാണ് പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി പുലർച്ചെ നട തുറന്നത്.
പുതിയ മണ്ഡലകാല ആരംഭമായ വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 70,000 പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്. കൂടാതെ 10000 പേർക്ക് തത്സമയ ബുക്കിംഗിലൂടെയും ദർശനം നടത്താം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകുന്നേരം മുന്നിനു തുറന്നാൽ പിന്നെ ഹരിവരാസനം പാടി രാത്രി 11നാണ് അടയ്ക്കുക. രാവിലെ 3.30 മുതൽ നെയ്യഭിഷേകം, 7.30ന് ഉഷ പൂജ, 6.30ന് ദീപാരാധന, 9.30ന് അത്താഴപൂജ എന്നിവ നടക്കും. ദേവസ്വം മന്ത്രി വി.എൻ വാസവന്‍റെ നേതൃത്വത്തിൽ സന്നിധാനത്ത് രാവിലെ 8.30 ന് ഉദ്യോഗസ്ഥരുടെ അവലോകന യോഗം നടക്കും.
Also Read:ശബരിമല വ്രതമെടുക്കേണ്ടത് എങ്ങനെ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക || ശരണപാത പരമ്പര, ഭാഗം-2