തിരുവനന്തപുരം: ശബരിമല സ്‌പോട് ബുക്കിങ് വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്നു ചേരും. ഇന്ന് രാവിലെ 10.30 നാണ് ദേവസ്വം ബോര്‍ഡിന്‍റെ പ്രതിവാര യോഗം ചേരുക. വെർച്വൽ ക്യു സംവിധാനം മാത്രം നിലനിർത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും സ്പോട് ബുക്കിങ് വേണമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ സ്പോട് ബുക്കിങ് അശാസ്ത്രീയമാണെന്നായിരുന്നു ശബരിമല അവലോകന യോഗം ചേർന്ന ശേഷം ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് തന്നെ അറിയിച്ചത്. പകരം സംവിധാനം ഒരുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.
ALSO READ: 'ശബരിമലയില്‍ ഡയറക്‌ട് സ്പോട്ട് ബുക്കിങ് ഇല്ല': മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍
വിഷയത്തിൽ ബിജെപിയും പ്രതിപക്ഷവും സർക്കാരിനെതിരെ വിമർശനം രൂക്ഷമാക്കിയ പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിലെ വിലയിരുത്തലുകളും നിർണായകമാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പല ഭക്തർക്കും സ്‌മാർട്ട് ഫോൺ ഉപയോഗം പോലും ധാരണയില്ലെന്നും ഈ പശ്ചാത്തലത്തിൽ സ്പോട് ബുക്കിങ് പൂർണമായും ഒഴിവാക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്നും മുൻപ് ചേർന്ന ശബരിമല അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് അംഗങ്ങൾ തന്നെ പ്രശ്‌നമുന്നയിച്ചിട്ടുണ്ട്.