കോട്ടയം:ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എൻ വാസവൻ. ബുക്കിങ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ് വരുന്നതോടെ പ്രതീക്ഷിക്കുന്നതിലധികം തീര്‍ഥാടകര്‍ ശബരിമലയിലേക്ക് എത്തുന്നുണ്ട്. അത് തിരക്ക് നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാകുന്നു. അതിനാലാണ് സ്‌പോട്ട് ബുക്കിങ് വേണ്ട എന്ന് തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
നിലക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിങ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം പരമാവധി 80,000 പേർക്കാണ് ദർശനം നടത്താനാവുക. യോഗം ക്രമസമാധന പ്രശ്‌നം ചർച്ച ചെയ്യാനുള്ളതായിരുന്നില്ല എന്നത് കൊണ്ടാണ് എഡിജിപിയെ ക്ഷണിക്കാതിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ക്രമസമാധാന വിഷയം ചർച്ച ചെയ്യുന്ന യോഗത്തിൽ എഡിജിപിയെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലി കുറിതൊടൽ വിവാദത്തിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ചൂഷണം അവസാനിക്കാനാണ് ബോർഡ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.