പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവം ആരംഭിച്ച് 36 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ പ്രസാദ ഇനത്തിലെ വിറ്റുവരവ് 2 കോടി കടന്നു. പന്തളം, എരുമേലി, നിലക്കൽ ദേവസ്വങ്ങളിലായി അപ്പം, അരവണ പ്രസാദങ്ങളുടെ വിറ്റുവരവ് ഇനത്തിൽ മാത്രമാണ് 2,32,38,820/- രൂപയുടെ അധിക വരുമാനമുണ്ടായത്.
ഈ മണ്ഡല - മകരവിളക്ക് മഹോത്സവകാലം മുതൽ പന്തളം, എരുമേലി, നിലക്കൽ എന്നീ ദേവസ്വങ്ങളിലെ അപ്പം, അരവണ എന്നിവയുടെ നിർമാണം ശബരിമല മാതൃകയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് നടത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അരവണയുടെ വിറ്റുവരവിൽ മാത്രം ഈ മൂന്ന് ദേവസ്വങ്ങളിലായി 1,89,38,962/- രൂപയുടെ അധിക വരുമാനം ലഭിച്ചു. ഈ വർഷം 5,95,10,150 /- രൂപയാണ് അരവണയുടെ ആകെ വിറ്റുവരവ്. കഴിഞ്ഞ വർഷം ഇത് 4,05,71,188/- രൂപയായിരുന്നു.
അപ്പം വിറ്റുവരവിലും ഈ മൂന്ന് ദേവസ്വങ്ങളിലായി 42,99,858/- രൂപയുടെ വരുമാന വർധനവ് ഉണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 54,81,142/- രൂപ വിറ്റുവരവ് ഉണ്ടായിരുന്നിടത്ത് ഇത്തവണ 97,81,000/- രൂപയാണ് അപ്പം വിറ്റുവരവിലൂടെയുള്ള വരുമാനം.
ഈ മൂന്ന് ദേവസ്വങ്ങളിലായി ആകെ വരുമാനം മണ്ഡല - മകരവിളക്ക് മഹോത്സവം മുപ്പത്തിയാറ് ദിവസം പൂർത്തിയാകുമ്പോൾ 9,30,17,187/- രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 1,83,52,692 /- രൂപ കൂടുതലാണ്.
Also Read:ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധനവ്; സ്‌പോട് ബുക്കിങ് വഴി എത്തിയവർ അഞ്ചുലക്ഷം കവിഞ്ഞു