കേരളം

kerala

ETV Bharat / state

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: അംഗീകരിക്കാനാകില്ല എന്നാവർത്തിച്ച് ഹൈക്കോടതി

മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ, മഞ്ഞൾപ്പൊടി വിതറൽ എന്നിവ ആചാരമല്ലെന്നും കോടതി പറഞ്ഞു. ആചാരമല്ലാത്ത ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച നിർദേശങ്ങൾ ഭക്തർക്ക് നൽകണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

SABARIMALA  POLICE PHOTOSHOOT  പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്  ഹൈക്കോടതി
Kerala High Court (Etv Bharat)

By

Published : Nov 28, 2024, 4:26 PM IST

എറണാകുളം :ശബരിമല പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത പൊലീസുകാരുടെ നടപടി അംഗീകരിക്കാനാകില്ല എന്നാവർത്തിച്ച് ഹൈക്കോടതി. മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ, മഞ്ഞൾപ്പൊടി വിതറൽ എന്നിവ ആചാരമല്ലെന്നും കോടതി പറഞ്ഞു. ആചാരമല്ലാത്ത ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ എഡിജിപി എസ് ശ്രീജിത്ത് നേരിട്ട് ഹാജരായപ്പോഴാണ് പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചത്. മനപൂർവമല്ലെങ്കിലും ഇത്തരം പ്രവണതകൾ ശരിയല്ല. അഭിനന്ദാർഹമല്ലാത്ത പ്രവർത്തനമാണ് ശബരമലിയിൽ പൊലീസ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.

ഭക്തരുടെ സുരക്ഷിത തീർഥാടനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ആചാരമല്ലാത്ത കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച നിർദേശങ്ങൾ ഭക്തർക്ക് നൽകണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതിനിടെ പമ്പ-നിലയ്ക്കല്‍ സര്‍വീസിനിടെ കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് കത്തിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി കെഎസ്ആര്‍ടിസിയും ഹൈക്കോടതിയെ അറിയിച്ചു. ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തുവെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. സൂപ്പര്‍വൈസര്‍, ഡിപ്പോ എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയും എടുത്തു. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.

ബാറ്ററിയില്‍ നിന്നുള്ള കേബിളുകള്‍ കൃത്യമായി ഘടിപ്പിച്ചിരുന്നില്ല. പ്രധാന കേബിളുകള്‍ ഫ്യൂസ് ഇല്ലാതെ നേരിട്ട് കണക്റ്റ് ചെയ്‌തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുടര്‍ന്നും അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചുവെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.

Read More: കേരളത്തില്‍ അംഗീകാരമില്ലാത്ത 827 സ്‌കൂളുകള്‍; പ്രാഥമിക കണക്കെടുപ്പ് പൂര്‍ത്തിയായി

ABOUT THE AUTHOR

...view details