വയനാട്:ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. വയനാട് തിരുനെല്ലിക്കടുത്ത തെറ്റ് റോഡ് കവലക്ക് സമീപമാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് ഇന്ന് (നവംബര്‍ 19) രാവിലെ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 50ല്‍ അധികം പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞ് അപകടം (ETV Bharat) മൈസൂര്‍ ഹുന്‍സൂര്‍ ബിലികെരെ സ്വദേശികളായ മുത്തുസ്വാമി (42), നിരഞ്ജന്‍ (19), സാഗര്‍ (17), സഞ്ജയ് (30), ശ്രേയസ് (24), യതീഷ് (14), ഹേമന്ത് കുമാര്‍ (29), സച്ചിന്‍ (25), പുണ്യശ്രീ (8), ജീവ (17), എം.രവി (38), പ്രദീപ് (35), സുരേഷ് (42), രാജു (53), മനു (21), വാസു (31), ഹരീഷ് (39), ജയകുമാര്‍ (28), പ്രവീണ്‍ (27), എം രവി (36),ആര്‍ എം പ്രഭു (26), രാജേഷ് (45), കിരണ്‍ (19), നിശ്ചല്‍ (19), ഹേമന്ത് (24), ചേതന്‍ (24), ഹരീഷ് (39) എന്നിവരാണ് ഇതുവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ഇവരുടെ ആരുടേയും നില ഗുരുതരമല്ല.
Also Read :പമ്പയിൽ ബസ് കത്തി നശിച്ച സംഭവം; കെഎസ്ആർടിസിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി