പത്തനംതിട്ട:ശബരിമല നട നാളെ അടയ്ക്കും. പ്രതിഷ്‌ഠാ ദിനമായ നാളെ സന്നിധാനത്ത് ആയിരത്തിയൊന്ന് കലശാഭിഷേകം നടക്കും. റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും നിലവിൽ ശബരിമല തീർഥാടകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇടവമാസ പൂജ, ശബരിമല പ്രതിഷ്‌ഠാദിനം എന്നിവയ്ക്കായി തുറന്ന ക്ഷേത്ര നട പൂജകൾ പൂർത്തിയാക്കിയതിന് ശേഷമാണ് അടയ്‌ക്കുന്നത്. ശബരിമല പ്രതിഷ്‌ടാദിനമായ നാളെ സന്നിധാനത്ത് നടക്കുന്ന ആയിരത്തിയൊന്ന് കലശാഭിഷേകത്തിന് തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്‍ മുഖ്യ കാർമികത്വം വഹിക്കും. രാത്രി 10 -നാണ് ഇടവമാസ പൂജാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം അയ്യപ്പക്ഷേത്രനട അടയ്ക്കുക.