കേരളം

kerala

ETV Bharat / state

ശബരിമലയിൽ പുതിയ ഭസ്‌മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും തറക്കല്ലിട്ടു- വീഡിയോ - SABARIMALA BHASMAKULAM RELOCATION - SABARIMALA BHASMAKULAM RELOCATION

നിലവിലെ ഭസ്‌മക്കുളത്തിന്‍റെ സ്ഥാനം ശരിയല്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഭസ്‌മക്കുളം മാറ്റി സ്ഥാപിക്കും. ഇതിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടന്നു. മകരജ്യോതി, ശബരി ഗസ്‌റ്റ് ഹൗസുകൾക്ക് സമീപമാണ് സ്ഥാനം കണ്ടത്.

ശബരിമല  ഭസ്‌മക്കുളം  Sabarimala  Sabarimala Pilgrimage
Sabarimala bhasmakulam replacing foundation ceremony (ETV Bharat)

By ETV Bharat Kerala Team

Published : Aug 18, 2024, 12:45 PM IST

ശബരിമല ഭസ്‌മക്കുളം മാറ്റി സ്ഥാപിക്കുന്നതിന്‍റെ സ്ഥാനനിർണയ ചടങ്ങ് പൂർത്തിയായി (ETV Bharat)

പത്തനംതിട്ട:ശബരിമലയിൽ പുതിയതായി പണി കഴിപ്പിക്കുന്ന ഭസ്‌മക്കുളത്തിനും കാനന ഗണപതി മണ്ഡ്പത്തിനും തറക്കല്ലിട്ടു. ഇന്ന് ഉച്ചയ്‌ക്ക് 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല തന്ത്രി കണ്‌ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പിഎസ് പ്രശാന്ത് എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്‌റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്‌മക്കുളം നിർമ്മിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്, അംഗമായ എ അജി കുമാർ ഐസിഎൽ ഫിൻകോർപ്പ് സിഎംഡി കെജി അനിൽകുമാർ എന്നിവർ ചേർന്ന് തറക്കല്ലിട്ടു.

ദേവസ്വം സ്ഥപതിയും വാസ്‌തുവിദ്യാ വിജ്ഞാൻ കേന്ദ്ര അദ്ധ്യക്ഷനുമായ കെ മുരളീധരനാണ് ഭസ്‌മക്കുളത്തിനും കാനന ഗണപതി മണ്ഡപത്തിനും സ്ഥാനനിർണ്ണയം നടത്തിയത്. ഭസ്‌മകുളം പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനായുള്ള സ്ഥാനനിർണ്ണയം രാവിലെ 7.30 ന് നടന്നു. പുതിയ ഭസ്‌മക്കുളവും കാനന ഗണപതി മണ്ഡപവും സമർപ്പിക്കുന്നത് ഐസിഎൽ ഫിൻ കോർപ്പ് ആണ്.

പൂർണ്ണമായും ആധുനിക ശുദ്ധീകരണ സംവിധാന ങ്ങളോട് കൂടിയാണ് ഭസ്‌മകുളം സമർപ്പിക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയും ശിൽപ്പിയുമായ എം ആർ രാജേഷ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പൂർണ്ണമായും ദേവസ്വം മരാമത്ത് വിഭാഗത്തി വിഭാഗത്തിന്‍റെ നിരീക്ഷണത്തോട് കൂടിയാണ് നിർമ്മാണ പ്രവർത്തനം നടക്കുക.

ഇപ്പോഴുള്ള ഫ്ലൈ ഓവറിന് താഴെയായിരുന്നു നേരത്തെ ഭസ്‌മകുളത്തിന്‍റെ സ്ഥാനം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് കുളം മാറ്റി സ്ഥാപിച്ചത്. നിലവിലെ ഭസ്‌മക്കുളത്തിന്‍റെ പരിശുദ്ധിയേയും പവിത്രതയും സംബന്ധിച്ചുള്ള വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു ദേവസ്വം ബോർഡ് ഭസ്‌മക്കുളം മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.

Also Read:ബഹുരാഷ്ട്രക്കമ്പനിയിലെ ജോലി ഉപേക്ഷിച്ച് കണ്‌ഠരര് ബ്രഹ്മദത്തൻ എത്തി; ശബരിമലയിലെ താന്ത്രിക ചുമതലയിൽ തലമുറ മാറ്റം

ABOUT THE AUTHOR

...view details