പത്തനംതിട്ട :ഓണം, കന്നിമാസ പൂജകൾക്കായി ഇന്ന് ശബരിമല ക്ഷേത്രനട തുറന്നു. മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഭസ്‌മാഭിഷിക്തനായ അയ്യനെ വണങ്ങാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിൽ കാത്തുനിന്നത്. കന്നി മാസ പൂജകള്‍ കൂടിയുള്ളതിനാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭക്തര്‍ക്ക് ഭഗവാനെ വണങ്ങാനുള്ള അവസരമുണ്ട്.
ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നടതുറന്നു - Sabarimala Onam Pooja - SABARIMALA ONAM POOJA
ശബരിമല ക്ഷേത്ര നട ഇന്ന് തുറന്നു. ഓണത്തോടനുബന്ധിച്ചുളള പൂജകള്‍ക്കായാണ് നട തുറക്കുന്നത്. തുടര്‍ച്ചയായ 9 ദിവസം ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താം.
Published : Sep 13, 2024, 7:31 PM IST
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കന്നി മാസ പൂജകള്‍ക്ക് ശേഷം സെപ്‌റ്റംബര്‍ 21 ന് രാത്രി 10 നു നട അടയ്ക്കും. 14 മുതല്‍ നട അടയ്ക്കുന്നത് വരെ എല്ലാ ദിവസവും നെയ്യഭിഷേകം നടത്താം. ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്തെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഓണ സദ്യ നല്‍കും. ഉത്രാടത്തിന് ശബരിമല മേല്‍ ശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടം നാളില്‍ പൊലീസിന്‍റെയും വകയായാണ് ഓണ സദ്യ.