എറണാകുളം: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ഉഫയ്‌ക്ക് ഗംഭീര സ്വീകരണം നൽകി നാവികസേന. ഇന്ത്യയും റഷ്യയും തമ്മിലുളള അചഞ്ചലമായ സൗഹൃദത്തെയാണ് ഈ പരിപാടിയിലൂടെ ഉയർത്തിക്കാട്ടുന്നതെന്ന് ഡിഫൻസ് പിആർഒ പറഞ്ഞു.
'ഇന്ത്യ- റഷ്യ സൗഹൃദത്തിന്‍റെ പ്രതീകം'; 'ഉഫ'യ്‌ക്ക് കൊച്ചിയില്‍ ഗംഭീര സ്വീകരണം നൽകി നാവികസേന - RUSSIAN SUBMARINE DOCKED IN KOCHI
കൊച്ചി തുറമുഖത്ത് റഷ്യൻ അന്തർവാഹിനി 'ഉഫ' നങ്കൂരമിട്ടു.
Indian Naval officers welcome a Russian Naval officer as Russian Naval Submarine 'Ufa' arrives in Kochi. (PTI)
Published : Oct 22, 2024, 1:45 PM IST
"റഷ്യൻ അന്തർവാഹിനി ഉഫ കൊച്ചിയിൽ നങ്കൂരമിട്ടു. നാവികസേന ഗംഭീര സ്വീകരണമാണ് നൽകിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിൻ്റെ പ്രതീകമാണിത്. സമുദ്രസഹകരണം ശക്തമായി തുടരുകയാണ്". സമൂഹമാധ്യമമായ എക്‌സിലൂടെ ഡിഫൻസ് പിആർഒ പറഞ്ഞു.