എറണാകുളം:ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിൻ്റെ ധീരതയ്ക്ക് റൂറൽ ജില്ല പൊലീസിൻ്റെ ആദരം. ദേശീയ പാതയിൽ ആലുവ കുന്നുംപുറത്ത് കെഎസ്ആർടിസി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ സാഹസികമായി തീയണച്ചത് സുനിലായിരുന്നു. ഫയർ എസ്റ്റിങൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി സാഹസികമായാണ് സുനിൽ തീയണച്ചത്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന് തീ പിടിച്ചപ്പോൾ തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം റോഡരികിൽ ഒതുക്കി യാത്രക്കാരെ പുറത്തിറക്കി. ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കും സുഹൃത്തുക്കളും രക്ഷാപ്രവർത്തനം നടത്തി. കെഎസ്ആർടിസി ബസിൽ തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സുനിൽ കാർത്തിക്ക് കാറിൽ നിന്ന് എസ്റ്റിങൂഷറുമായി ചാടിയിറങ്ങി ബസിൻ്റെ അടിയിലേക്ക് പോയി തീയണക്കുകയായിരുന്നു.