കോഴിക്കോട്:കൊടുവള്ളിയിൽ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. കിഴക്കോത്ത് കച്ചേരിമുക്ക് താളിയില്‍ മുസ്‌തഫയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രവാസിയായ മുസ്‌തഫയുടെ ഭാര്യയും മക്കളും ശനിയാഴ്‌ച (ജൂൺ 22) രാവിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇന്ന് (ജൂൺ 24) രാവിലെ മുസ്‌തഫയുടെ മാതാവ് എത്തിയപ്പോള്‍ അടുക്കള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. വീട്ടില്‍ കയറി നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
അടുക്കള ഭാഗത്തെ ഗ്രില്ലിന്‍റെ പൂട്ട് തകര്‍ത്തും അടുക്കള വാതിലിന്‍റെ പൂട്ട് പൊളിച്ചുമാണ് മോഷ്‌ടാവ് അകത്ത് കടന്നത്. മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വര്‍ണം അപഹരിക്കപ്പെട്ടു. സ്വര്‍ണം സൂക്ഷിച്ച അലമാരയിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാരി വലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്.