കേരളം

kerala

ETV Bharat / state

പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ വാഹനാപകടം; മൂന്ന് മരണം - ഗാനമേള ട്രൂപ്പ് വാഹനം

സീതത്തോട്ടില്‍ ഗാനമേള കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള സംഘം സഞ്ചരിച്ച പിക്ക് അപ് വാനും നീലഗിരിയില്‍ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്നു ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

road accident  Pathanamthitta Kojancherry  രണ്ടു പേർ മരിച്ചു  വാഹനാപകടം  വാനും ലോറിയും കൂട്ടിയിടിച്ചു
Road accident on Pathanamthitta-Kojancherry road

By ETV Bharat Kerala Team

Published : Jan 29, 2024, 11:14 AM IST

Updated : Jan 29, 2024, 5:12 PM IST

പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ വാഹനാപകടം; മൂന്ന് മരണം

പത്തനംതിട്ട:പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ വാഹനാപകടം. ലോറിയും ഗാനമേള ട്രൂപ്പിന്‍റെ പിക്ക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു (Road accident Pathanamthitta-Kozhencherry road).

വാനിലുണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖില്‍, ലോറി ഡ്രൈവര്‍ നിലഗിരി സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. വാനിലുണ്ടായിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി (Two people died in an accident between a lorry and pick-up van).

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു. പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.

Last Updated : Jan 29, 2024, 5:12 PM IST

ABOUT THE AUTHOR

...view details