കേരളം

kerala

ETV Bharat / state

ലഹരിക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവര്‍ക്ക് ലക്ഷങ്ങള്‍ നേടാം; റിവാര്‍ഡ് സമിതി രൂപീകരിച്ചു - drug trafficking information reward - DRUG TRAFFICKING INFORMATION REWARD

ലഹരിക്കടത്തിനെ സംബന്ധിച്ച് വിവരങ്ങള്‍ നൽകിയാല്‍ 30,000 മുതല്‍ 2 ലക്ഷം വരെയാണ് സര്‍ക്കാര്‍ നൽകുന്ന പ്രതിഫലം.

information about drug trafficking  drug trafficking  ലഹരിക്കടത്ത്  മയക്കുമരുന്ന് കടത്ത്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 9, 2024, 12:43 PM IST

തിരുവനന്തപുരം: ലഹരിക്കടത്തിനെ കുറിച്ച് വിവരം നൽകുന്നവര്‍ക്ക് ഇനി മുതല്‍ സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്നും ലക്ഷങ്ങള്‍ നേടാം. മയക്കുമരുന്ന് കേസുകളെ കുറിച്ച് വിവരം നൽകുന്ന പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് പ്രതിഫലം ലഭിക്കുക. ഇതിനായി ആഭ്യന്തര വകുപ്പ് സംസ്ഥാന തല റിവാര്‍ഡ് സമിതി രൂപീകരിച്ചു.

മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള നിരോധിത ലഹരി കടത്തിന്‍റെ വിവരങ്ങള്‍ നലകുന്നവര്‍ക്ക് പാരിതോഷികം നൽകുന്ന 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇതിനായി സംവിധാനം ഇതുവരെ നിലവില്‍ വന്നിരുന്നില്ല. മുപ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാകും സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്നും ലഹരിക്കടത്തിന്‍റെ വിവരങ്ങള്‍ നൽകിയാല്‍ ലഭിക്കുക.

ഇതില്‍ വിവരം നൽകുന്നയാള്‍ക്ക് 60,000 മുതല്‍ 2 ലക്ഷം വരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 30,000 മുതല്‍ ഒരു ലക്ഷം രൂപ വരെയുമാകും പ്രതിഫലം ലഭിക്കുകയെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വിവരം നൽകുന്നയാളുടെ പേര് വിവരങ്ങളും പുറത്ത് വിടില്ല.

വിവരം നൽകുന്നവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പ് നൽകുന്ന പ്രതിഫലം പിന്നീട് കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്നും ആഭ്യന്തര വകുപ്പിന് ലഭിക്കും. പൊലീസ് ആസ്ഥാനം ഐജിക്കാണ് ഇതിന്‍റെ ചുമതല. ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, രണ്ട് എ ഐ ജിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാകും പാരിതോഷികം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

Also Read: മയക്കുമരുന്ന് ഉപയോഗം തടയാന്‍ 'പ്രഹരി' പോര്‍ട്ടലുമായി കേന്ദ്ര സർക്കാർ

ABOUT THE AUTHOR

...view details