കേരളം

kerala

ETV Bharat / state

'ഭീഷണിപ്പെടുത്തുന്ന ശരീരഭാഷയും വാക്കുകളും' ; പാറമേക്കാവ് ദേവസ്വം സെക്രട്ടറിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് - THRISSUR POORAM AMICUS CURIAE - THRISSUR POORAM AMICUS CURIAE

ഭീഷണിപ്പെടുത്തുന്ന ശരീരഭാഷയും വാക്കുകളും ദേവസ്വം സെക്രട്ടറി പ്രകടിപ്പിച്ചതായി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്‌

THRISSUR POORAM  PARAMEKKAVU DEVASWOM SECRETARY  AMICUS CURIAE APPOINTED BY HC  അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
REPORT OF AMICUS CURIAE

By ETV Bharat Kerala Team

Published : Apr 23, 2024, 11:28 AM IST

എറണാകുളം : പാറമേക്കാവ് ദേവസ്വം സെക്രട്ടറിക്കെതിരെ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. തൃശൂര്‍ പൂരത്തിലെ ഹൈക്കോടതി ഇടപെടലിനെ ദേവസ്വം സെക്രട്ടറി രാജേഷ് രൂക്ഷമായി വിമര്‍ശിച്ചു. ആറ് മീറ്റര്‍ ദൂരപരിധി നടപ്പാക്കാനാവില്ലെന്ന നിലപാട് സെക്രട്ടറി സ്വീകരിച്ചു.

ദൂരപരിധി നടപ്പാക്കാന്‍ അധികൃതരെ സഹായിക്കില്ലെന്ന് ദേവസ്വം നിലപാടെടുത്തുവെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. പാറമേക്കാവ് ദേവസ്വം അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരുന്നു ദേവസ്വം സെക്രട്ടറിയുടെ പ്രവർത്തികൾ. ഹൈക്കോടതി ഉത്തരവിനെതിരെ ഭീഷണിപ്പെടുത്തുന്ന ശരീരഭാഷയും വാക്കുകളും ദേവസ്വം സെക്രട്ടറി രാജേഷ് പ്രകടിപ്പിച്ചതായും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

നാട്ടാനകളുടെ കാര്യം ഹൈക്കോടതിയിലെ കേസുമായി കൂട്ടിക്കെട്ടരുതെന്ന് പറയുകയും
സെക്രട്ടറി രാജേഷ് വിദ്വേഷത്തോടെയും നിസഹകരണത്തോടെയും പെരുമാറിയെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ആനകളുടെ സമീപത്തുനിന്ന് പാപ്പാന്മാരെ പിന്‍വലിച്ചു. ഇത് ആളുകളുടെ ജീവന് ഭീഷണിയായിരുന്നുവെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ഏത് ഉത്തരവിട്ടാലും അനുസരിക്കില്ലെന്നും ദേവസ്വം സെക്രട്ടറി പറഞ്ഞു.

വടക്കുംനാഥ ക്ഷേത്ര പരിസരത്ത് ചെരുപ്പിടാതെ കയറണമെന്ന ഹൈക്കോടതി ഉത്തരവിൽ ദേവസ്വം സെക്രട്ടറി നീരസം പ്രകടിപ്പിച്ചുവെന്നും അമിക്കസ് ക്യൂറി ചെരുപ്പില്ലാതെ നടക്കുമ്പോഴേ അവസ്ഥ അറിയൂവെന്ന് സെക്രട്ടറി കുറ്റപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്ന വേളയിൽ അമിക്കസ് ക്യൂറി ഉൾപ്പടെ വേണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അമിക്കസ് ക്യൂറി പ്രസ്‌തുത റിപ്പോർട്ട് തയ്യാറാക്കി കോടതിയ്ക്ക് നൽകിയത്.

ALSO READ:'തൃശൂര്‍ പൂരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമം നടന്നു'; പ്രശ്‌നങ്ങള്‍ മനഃപൂര്‍വമായി ഉണ്ടാക്കിയെന്ന് വി ഡി സതീശൻ

ABOUT THE AUTHOR

...view details