കേരളം

kerala

ETV Bharat / state

ടിവി കാണുന്നതിനായി സെല്ലില്‍ നിന്നും പുറത്തിറക്കി; കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് റിമാന്‍ഡ് തടവുകാരന്‍ ജയില്‍ ചാടി - REMAND PRISONER ESCAPES FROM JAIL

ടിവി കാണുന്നതിനായി സെല്ലില്‍ നിന്നും പുറത്തിറക്കിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.

PRISONER ESCAPE  KOZHIKODE DISTRICT JAIL  പ്രതി രക്ഷപ്പെട്ടു  കോഴിക്കോട് ജില്ലാ ജയിൽ
Muhammed Safad (ETV Bharat)

By ETV Bharat Kerala Team

Published : Dec 1, 2024, 7:49 PM IST

കോഴിക്കോട്:ജില്ലാജയിലില്‍ നിന്നും ജയില്‍ ചാടി റിമാന്‍ഡ് തടവുകാരന്‍. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് ജയിൽ ചാടിയത്. ടിവി കാണുന്നതിനായി സെല്ലില്‍ നിന്നും പുറത്തിറക്കിയപ്പോഴാണ് സഫാദ് രക്ഷപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്ന് (ഡിസംബർ 01 ) രാവിലെ പത്തുമണിക്കാണ് സംഭവം. ഞായറാഴ്‌ചകളിലാണ് കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ടിവി കാണാനുള്ള അനുമതി. ടിവിയില്‍ സിനിമ കാണിക്കാനായി തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കി. ടിവി കാണുന്നതിനിടയിൽ ശുചിമുറിയിൽ പോകാനുണ്ടെന്ന് പറഞ്ഞ സഫാദ് അതിസാഹസികമായി ജയിലിൻ്റെ കൂറ്റൻ മതിൽ ചാടിക്കടക്കുകയായിരുന്നു.

മോഷണക്കേസിൽ റിമാൻഡിലായ പ്രതി കഴിഞ്ഞ മാസം പതിനേഴിനാണ് ജയിലിലെത്തിയത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. ബസ് സ്റ്റാന്‍ഡുകളിലും ഇയാളുടെ സ്വദേശമായ പുതിയങ്ങാടി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുകയാണ്.

Also Read:പഠനവൈകല്യമുള്ള 14-കാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു; 48-കാരന് 90 വർഷം കഠിനതടവും പിഴയും

ABOUT THE AUTHOR

...view details