കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇനി ആർസി ബുക്കുകളും ഡിജിറ്റലാകും; വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ കയ്യില്‍ കിട്ടും - DIGITAL VEHICLE RC BOOKS IN KERALA

മാര്‍ച്ച് ഒന്ന് മുതലാണ് പുതിയ പരിഷ്‌കരണം.

DIGITAL RC BOOKS  KERALA MOTOR VEHICLE DEPARTMENT  ഡിജിറ്റല്‍ ആർസി ബുക്ക്  വാഹന രജിസ്‌ട്രേഷന്‍
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Feb 11, 2025, 9:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.

മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈൻ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

Also Read:സൂര്യാഘാതത്തിന് സാധ്യത; സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയത്തില്‍ മാറ്റം - KERALA REVISED WORKING HOURS

ABOUT THE AUTHOR

...view details