മാസപ്പിറവി കണ്ടതോടെ മുസ്ലിം മതവിശ്വാസികള്‍ക്ക് ഇനിയുള്ള 30 ദിനങ്ങള്‍ വ്രതശുദ്ധിയുടെ നാളുകളാണ്. പ്രാര്‍ഥനാനിരതമായിരിക്കും ഇനിയുള്ള ഓരോ ദിവസവും വിശ്വാസികളുടെ മനസ്. പള്ളികളിലും വീടുകളിലും ഖുര്‍ ആൻ പാരായണങ്ങളാകും ഇനി മുഴങ്ങി കേള്‍ക്കുക.
മിഡില്‍ ഈസ്റ്റേൺ രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, സിറിയ, ഈജിപ്‌ത്, സുഡാൻ എന്നിവിടങ്ങളില്‍ തിങ്കളാഴ്‌ചയാണ് റംസാൻ വ്രതാരംഭം ആരംഭിച്ചത്. എന്നാല്‍, ഏഷ്യ പസഫിക് രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെ ഇന്ന് മുതലാണ് റംസാൻ വ്രതാരംഭം തുടങ്ങിയത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, ജോര്‍ദാൻ എന്നിവിടങ്ങളിലും ഇന്നായിരുന്നു വ്രതാരംഭത്തിന്‍റെ തുടക്കം.