കേരളം

kerala

ETV Bharat / state

നെന്മാറ ഇരട്ടക്കൊലപാതകം: 'കേസിൻ്റെ യഥാർഥ ഉത്തരവാദികൾ പൊലീസ്'; രമേശ്‌ ചെന്നിത്തല - CHENNITHALA ON NENMARA TWIN MURDER

കുടുംബവും നാട്ടുകാരും നിരവധി തവണ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

RAMESH CHENNITHALA  NENMARA TWIN MURDER  നെന്മാറ ഇരട്ടക്കൊലപാതകം  KERALA POLICE
RAMESH CHENNITHALA (ETV Bharat)

By ETV Bharat Kerala Team

Published : Jan 28, 2025, 5:22 PM IST

കാസർകോട് :നെന്മാറയിലെ ഇരട്ടക്കൊലപാതക കേസിൻ്റെ യഥാർഥ ഉത്തരവാദികൾ പൊലീസെന്ന് രമേശ്‌ ചെന്നിത്തല. പൊലീസിൻ്റെ ഭാഗത്ത് ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായിരിക്കുന്നത്. കുടുംബവും നാട്ടുകാരും നിരവധി തവണ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മരിച്ചുപോയ സജിതയുടെ കൊലപാതകി ജാമ്യത്തിലിറങ്ങി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും കൊലചെയ്യുമെന്നുമുള്ള പരാതി കിട്ടുമ്പോൾ പ്രതിയെ വിളിച്ച് താക്കീത് മാത്രം നൽകുന്ന പൊലീസിൻ്റെ നടപടി മനസിലാകുന്നില്ല. കൊലപാതക ഭീഷണി ഗൗരവമുള്ള കുറ്റമാണ്. ഈ വിഷയത്തിൽ പ്രതിയെ പരാതി പ്രകാരം പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നെങ്കിൽ അയാൾക്ക് കിട്ടിയിരുന്ന ജാമ്യം റദ്ദാകുമായിരുന്നു.

രമേശ്‌ ചെന്നിത്തല സംസാരിക്കുന്നു. (ETV Bharat)

വീട്ടുകാരും നാട്ടുകാരും പരാതിപ്പെട്ടിട്ടും പൊലീസ് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കൂട്ടാക്കിയില്ല. ഈ നിരുത്തരവാദപരമായ നടപടി ഒന്നു മാത്രമാണ് രണ്ട് മനുഷ്യരുടെ ജീവനെടുക്കുന്ന സംഭവത്തിലേക്ക് നയിച്ചത്.

കൊല്ലപ്പെട്ട സുധാകരൻ്റെ പെൺമക്കളായ അഖിലയേയും അതുല്യയേയും സർക്കാർ ദത്തെടുക്കണം. ഇതിന് വേണ്ടുന്ന നടപടിക്രമങ്ങൾ അടിയന്തരമായി ആരംഭിക്കണം. സംസ്ഥാന സർക്കാരിൻ്റെയും പൊലീസിൻ്റെയും അനാസ്ഥ ഒന്നു കൊണ്ട് മാത്രമാണ് ഈ കുട്ടികൾ അനാഥമായി പോയതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടയിൽ എസ്എഫ്ഐയുടെ ആക്രമണത്തിന് വിധേയരായി ആംബുലൻസിൽ കൊണ്ടുപോയ കെഎസ്‌യു പ്രവർത്തകരെ പിന്നെയും ആംബുലൻസ് തടഞ്ഞുനിർത്തി ആക്രമിച്ച എസ്എഫ്‌ഐയുടെ നടപടി അങ്ങേയറ്റം കാടത്തമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ആംബുലൻസ് പോലും ആക്രമിക്കുന്ന തരത്തിലുള്ള അധമമായ മാനസികാവസ്ഥയിലേക്ക് തരംതാഴുന്നത് സമൂഹത്തിന് വളരെ മോശം സന്ദേശം നൽകും. കുറ്റക്കാരായ എസ്എഫ്ഐ ക്രിമിനലുകൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല കാസർകോട് പറഞ്ഞു.

Also Read: 'മന്ത്രി എംബി രാജേഷിന് എന്തോ പ്രത്യേക താത്‌പര്യം'; ബ്രൂവറി ഇടപാടിൽ അഴിമതി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല

ABOUT THE AUTHOR

...view details