തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ചോദ്യം ചെയ്‌ത് കൊണ്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. ലോകായുക്ത നിയമഭേദഗതി ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആണെന്നും ആരോപണമുണ്ട്.
ലോകായുക്ത നിയമഭേദഗതി ഭരണഘടന വിരുദ്ധം; രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ - Chennithala against Lokayukta Amend - CHENNITHALA AGAINST LOKAYUKTA AMEND
ലോകായുക്ത നിയമഭേദഗതി ചോദ്യം ചെയ്‌ത് കൊണ്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.
Published : May 24, 2024, 9:51 PM IST
കോടതിയുടെ അധികാരങ്ങളുള്ള ലോകായുക്തയുടെ തീരുമാനങ്ങളെ പുനഃപരിശോധിക്കുവാനും അത് നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനും നിയമസഭക്കും സ്‌പീക്കറിനും അവകാശം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്‌ത നിയമത്തിലെ വകുപ്പ് 14 ആണ് ഭേദഗതി ചെയ്‌തിരിക്കുന്നത്. വകുപ്പ് 14-നോടൊപ്പം തന്നെ വകുപ്പ് രണ്ട്, മൂന്ന് എന്നിവയിലും ഭേദഗതി കൊണ്ടു വന്നു. ഹർജി തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിക്കും.
Also Read :ഗവര്‍ണര്‍ക്ക് തിരിച്ചടി: ലോകായുക്ത ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം