കോട്ടയം:കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന തീരുമാനം യുഡിഎഫിനും ജനങ്ങൾക്കും വലിയ ആവേശമാണ് പകരുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
'പ്രിയങ്കയുടെ വരവില്‍ ജനങ്ങള്‍ ആവേശത്തിലാണ്, ഇത് കേരള രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാക്കും': രമേശ് ചെന്നിത്തല - CHENNITHALA ABOUT Priyanka Gandhi - CHENNITHALA ABOUT PRIYANKA GANDHI
പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ കുറിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിയങ്ക ഗാന്ധിയെത്തുന്നത് കേരള രാഷ്‌ട്രീയത്തില്‍ ദൂരവ്യാപക മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം. വയനാട്ടില്‍ സിപിഐ മത്സരിക്കുന്നതിനെ പരിഹസിച്ച് ചെന്നിത്തല.
RAMESH CHENNITHALA (ETV Bharat)
Published : Jun 18, 2024, 3:06 PM IST
പ്രിയങ്കയുടെ വരവ് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കും. വയനാട്ടിൽ സിപിഐ എന്തിനാണ് മത്സരിക്കുന്നതെന്നും ഇത് അടുത്ത ഹിമാലയൻ ബ്ലണ്ടർ ആകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. വാസ്‌തവത്തിൽ എൽഡിഎഫ് പ്രിയങ്കയെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രിയങ്ക മത്സരിക്കണമെന്ന തീരുമാനത്തെ സർവാത്മന സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.