ശ്രീരാമന്‍റെ കഥ പറയുന്ന പുരാതന ഇന്ത്യൻ ഇതിഹാസമാണ് രാമായണം. രാമന്‍റെ വനവാസ യാത്ര, രാക്ഷസ രാജാവായ രാവണനിൽ നിന്ന് ഭാര്യ സീതയെ രക്ഷിച്ച കഥ, തിന്മയുടെ മേൽ നന്മയുടെ ആത്യന്തിക വിജയം എന്നിവയെല്ലാം രാമായണത്തില്‍ പ്രതിപാദിക്കുന്നു. കേരളത്തിൽ 'രാമായണ മാസം' എന്നറിയപ്പെടുന്ന കർക്കിടക മാസം ആത്മീയ പ്രതിഫലനത്തിന്‍റെയും ഭക്തിയുടെയും കാലമാണ്. കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും കര്‍ക്കിടക മാസം രാമായണം പാരായണം ചെയ്യും. വെല്ലുവിളി നിറഞ്ഞ കാലവര്‍ഷത്ത് രാമായണ പാരായണം അനുഗ്രഹങ്ങളും സമാധാനവും സഹിഷ്‌ണുതയും പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 30-ാം ദിവസമായ ഇന്ന് യുദ്ധകാണ്ഡത്തിലെ വിഭീഷണ രാജ്യാഭിഷേകം മുതൽ ഹനുമൽ ഭരതസംവാദം വരെയാണ് വായിക്കുക.
വിഭീഷണ രാജ്യാഭിഷേകം
രാവണന്‍റെ പരാജയത്തിന് ശേഷം ലങ്കയുടെ പുതിയ രാജാവായി വിഭീഷണന്‍റെ കിരീട ധാരണം രാമൻ നടത്തുന്നു. വിഭീഷണൻ രാമനോട് വിശ്വസ്‌തനായതിനാലും നീതിക്കുവേണ്ടി സ്വന്തം സഹോദരനായ രാവണനെതിരെ പോലും നിലകൊള്ളുകയും ചെയ്‌തതിനാൽ ഈ പ്രവൃത്തി ലങ്കയിൽ ധർമ്മം (നീതി) പുനഃസ്ഥാപിക്കുന്നതിനെ പ്രതീകപ്പെടുത്തുന്നു.
ഗുണപാഠം :നീതിക്കും ധർമ്മത്തോടുള്ള വിശ്വസ്‌തതയ്ക്കും എല്ലായ്‌പ്പോഴും പ്രതിഫലം ലഭിക്കും. പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും നീതിക്കുവേണ്ടി നിലകൊള്ളുന്നതാണ് യഥാർത്ഥ നേതൃത്വം.
സീത സ്വീകരം
യുദ്ധത്തിന് ശേഷം സീതയെ രാമന്‍റെ മുന്നിൽ കൊണ്ടുവരുന്നു. അവളുടെ വിശുദ്ധിയും പവിത്രതയും തെളിയിക്കാൻ അവള്‍ അഗ്നി പരീക്ഷയ്ക്ക് വിധേയയാകുന്നു. യാതൊരു പരിക്കുമേൽക്കാതെ പുറത്തുവരുന്ന സീത അവളുടെ നിരപരാധിത്വം തെളിയിക്കുന്നു. രാമൻ അവളെ ബഹുമാനത്തോടും ആദരവോടും കൂടി സ്വീകരിക്കുന്നു. സത്യത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും പ്രാധാന്യം ഇവിടെ എടുത്തുകാട്ടുന്നു.
ഗുണപാഠം : ആത്മാര്‍ത്ഥതയും സത്യവും അതീവ പ്രാധാന്യമുള്ളതാണ്. പരീക്ഷണങ്ങൾ നേരിടുമ്പോഴും അവ ഉയർത്തിപ്പിടിക്കണം. ഹൃദയത്തിന്‍റെയും മനസിന്‍റെയും ശുദ്ധി എപ്പോഴും നിലനിൽക്കും.
ദേവേന്ദ്ര സ്‌തുതി