കേരളം

kerala

ETV Bharat / state

രാമക്ഷേത്രം ഭാരത സംസ്‌കാരത്തിൻ്റെ ഭാഗം; ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ - അയോധ്യ രാമക്ഷേത്രം

Ram Temple Is A Part Of Indian Culture: രാമക്ഷേത്രം ഭാരത സംസ്‌കാരത്തിൻ്റെ ഭാഗം. അഭിമാനത്തിന്‍റെ ധന്യ മുഹൂർത്തമെന്നും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

Ram Temple  Arif Mohammad Khan  Kerala Governor Arif Mohammad Khan  ആരിഫ് മുഹമ്മദ്‌ ഖാന്‍റെ പ്രതികരണം  അയോധ്യ രാമക്ഷേത്രം  ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ
Arif Mohammad Khan

By ETV Bharat Kerala Team

Published : Jan 22, 2024, 4:44 PM IST

Arif Mohammad Khan

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രം ഭാരത സംസ്‌കാരത്തിൻ്റെ ഭാഗമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ (Ram Temple Is A Part Of Indian Culture;Arif Mohammed Khan). അഭിമാനത്തിന്‍റെ ധന്യ മുഹൂർത്തമാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകൾ തത്സമയം വീക്ഷിക്കുന്നതിന് ഗവർണർ തിരുവനന്തപുരം വഴുതക്കാട് രമാദേവി ക്ഷേത്രത്തിൽ എത്തി. 12.20 ന് പ്രതിഷ്‌ഠ ചടങ്ങുകൾ ആരംഭിച്ചപ്പോൾ ക്ഷേത്ര ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരും ജയ് ശ്രീറാം വിളിച്ചും പുഷ്‌പവൃഷ്‌ടി നടത്തിയും മധുരം വിളിമ്പിയും ആഘോഷിച്ചു.

തലസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിലായി 800 ഓളം കേന്ദ്രങ്ങളിലാണ് പ്രതിഷ്‌ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഒരുക്കിയത്. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, അഖില ഭാരതീയ ധർമ്മ ജാഗരൺ സംയോജ് അനിൽ കാന്ത് ,ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ ,ആർഎസ്എസ് മുതിർന്ന പ്രചാരകന്മാരായ എസ് സേതുമാധവൻ, എ.ജയകുമാർ,ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബു കുട്ടൻ ആർഎസ്എസ് പ്രാന്ത സമ്പർക്ക പ്രമുഖ് എം ജയകുമാർ, സംവിധായകൻ വിനു കരിയത്ത്,തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ രമാദേവി ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു.

1956 ൽ അന്നത്തെ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതു പാർവതി ഭായ് ആണ് ശ്രീ രമാംബിക ദേവി ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നടത്തിയത്. രമാദേവി, കൃഷ്‌ണൻ ശ്രീരാമൻ, ഹനുമാൻ എന്നിവരാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠകൾ. രമാദേവിയെ ആത്മീയ ഗുരുവായാണ് കണക്കാക്കിയിരുന്നത്. അവർക്ക് ഒരു സ്ഥാനം കൊടുക്കണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം സ്ഥാപിച്ചത്.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അയോധ്യയില്‍ പ്രാണപ്രതിഷ്‌ഠ പൂര്‍ത്തിയായി (Ayodhya Pran Pratishtha). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പുതിയ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചത്. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്‌മികാന്ത് ദീക്ഷിത്താണ് ചടങ്ങിന്‍റെ മുഖ്യ കാര്‍മികത്വം വഹിച്ചത്.

പുതുതായി നിർമ്മിച്ച ക്ഷേത്രത്തിലാണ് രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചത്. പ്രതിമ അനാച്‌ഛാദനം ചെയ്‌തപ്പോൾ ക്ഷേത്രപരിസരത്ത് സൈനിക ഹെലികോപ്റ്ററുകൾ പുഷ്‌പവൃഷ്‌ടി നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ചുവന്ന ദുപ്പട്ടയിൽ വെള്ളിക്കുടയുമായി (ചത്താര്‍) ക്ഷേത്ര പരിസരത്തേക്ക് നടന്നു.

സ്വർണ നിറത്തിലുള്ള കുർത്തയും, ക്രീം ധോത്തിയും പട്‌കയും ധരിച്ചാണ്, പ്രാൺ പ്രതിഷ്‌ഠാ ചടങ്ങിനായി പ്രധാനമന്ത്രി എത്തിയത്. ചടങ്ങുകളിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സന്നിഹിതരായിരുന്നു.

ഭക്തിനിര്‍ഭരമായ നിമിഷത്തില്‍ അയോധ്യാ ധാമിൽ ശ്രീരാം ലല്ലയുടെ സമർപ്പണത്തിന്‍റെ നിമിഷത്തില്‍ എല്ലാവരും വികാരഭരിതരായി. 'ഈ ദിവ്യമായ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ജയ് സിയ റാം' - മോദി എക്‌സിൽ കുറിച്ചു.

ശില്‍പ്പ നിര്‍മാണത്തിന് ഉപയോഗിച്ച കൃഷ്‌ണ ശിലയെക്കുറിച്ച് അറിയാം :മൈസൂരിലെ എച്ച്‌ഡി കോട്ടെ താലൂക്കിലെ ഗുജ്ജെഗൗഡനപുരയിൽ കണ്ടെത്തിയ കൃഷ്‌ണ ശിലയിലാണ്‌ വിഗ്രഹം കൊത്തിയെടുത്തത്‌. ഗുജ്ജെഗൗഡനപുരയിലെ രാംദാസിന്‍റെ കൃഷിഭൂമിയില്‍ നിന്നാണ് കൃഷ്‌ണശില കണ്ടെടുത്തതെന്നും ഈ ഭൂമിയിൽ കല്ല് ഖനനം ചെയ്യാൻ അനുമതി ലഭിച്ച ശ്രീനിവാസ് ജോലി ചെയ്യുന്നതിനിടെയാണ് അപൂർവമായ കൃഷ്‌ണശില കണ്ടെത്തിയത്. 2023 ഫെബ്രുവരിയിലാണ് കല്ലുകൾ കണ്ടെത്തിയത്.

കല്ലുകൾ പരിശോധിച്ചപ്പോൾ, ആ കല്ലുകൾ കൃഷ്‌ണശിലയാണെന്നും വിഗ്രഹം നിർമിക്കാൻ അനുയോജ്യമാണെന്നുമുള്ള നിഗമനത്തിലെത്തി. തുടർന്ന് 2023 ഫെബ്രുവരി 9 ന് 17 ടൺ ഭാരമുള്ള അഞ്ച് കൃഷ്‌ണ ശിലകൾ അയോധ്യയിലേക്ക് അയച്ചു. ബാലരാമൻ, സീതാമാതാവ്, ലക്ഷ്‌മണൻ എന്നിവരുടെ വിഗ്രഹങ്ങൾ കൊത്തിവയ്ക്കാനാണ് കല്ലുകൾ കൊണ്ടുപോയത്. ഖനി പാട്ടത്തിനെടുത്ത ശ്രീനിവാസ് ഈ കല്ലുകൾ ശ്രീരാമ മന്ദിർ ട്രസ്റ്റിലേക്ക് സൗജന്യമായി നല്‍കി.

എച്ച്ഡി കോട്ടെ പ്രദേശത്ത് കാണപ്പെടുന്ന ഒരുതരം പാറക്കല്ലാണ് കൃഷ്‌ണ ശില. ഇതിനെ സാധാരണയായി ബലപാദ കല്ല് (സോപ്പ്സ്റ്റോൺ) എന്ന് വിളിക്കുന്നു. ഈ കല്ല് 9x9 ഇഞ്ച് അല്ലെങ്കിൽ 1x1 അടി ചതുരാകൃതിയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ബലപാദ കല്ല് വളരെ മിനുസമാർന്നതാണ്. കൃഷ്‌ണ ശിലയ്‌ക്കും സമാനമായ ശൈലിയാണ് കൂടാതെ ഇവയ്‌ക്ക്‌ ഇരുമ്പിനേക്കാള്‍ കാഠിന്യവുമുണ്ട്‌. കൃഷ്‌ണ ശില ഭൂമിയില്‍ നിന്ന്‌ ഏകദേശം 50 മുതൽ 60 അടി വരെ ആഴത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കല്ല് 1200 വർഷത്തോളം കേടൊന്നും സംഭവിക്കാതെ നിലനില്‍ക്കും. എണ്ണ കൊണ്ടുള്ള അഭിഷേകമോ ജലാഭിഷേകമോ മറ്റെന്തെങ്കിലും അഭിഷേകമോ നടത്തിയാലും എത്ര വർഷം കഴിഞ്ഞാലും കല്ലിന്‌ ഒരു കാരണവശാലും ഒന്നും സംഭവിക്കില്ല. കല്ല് കോലാറിലെ ലാബിൽ പരിശോധിച്ച്‌ അവിടെ നിന്നും അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ് കമ്മറ്റി സമ്മതിച്ചതെന്നും സൂര്യപ്രകാശ്‌ കൂട്ടിചേര്‍ത്തു.

ABOUT THE AUTHOR

...view details