തിരുവനന്തപുരം:സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി വേനല്‍മഴ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്‌തേക്കും. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
എന്നാല്‍ ഇന്ന് മുതല്‍ അടുത്തമാസം ഒന്നുവരെ കൊല്ലം, തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇത് 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയുമാകും.
Also Read:കൊടുംചൂടിന് ആശ്വാസമാകും; 8 ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യത - Weather Updates In Kerala
തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രിയിലെത്തിയേക്കും. സാധാരണതാപനിയേക്കാള്‍ രണ്ട് മുതല്‍ നാല് വരെ വര്‍ദ്ധനയുണ്ടാകാമെന്നാണ് മുന്നറിയിപ്പ്.