ETV Bharat Kerala

കേരളം

kerala

ETV Bharat / state

കൊല്ലത്ത് ശക്തമായ മഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, പൂര്‍ണ സജ്ജരായി എന്‍ഡിആര്‍എഫ് - Rain Updates In Kollam - RAIN UPDATES IN KOLLAM

കൊല്ലത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ദുരന്ത സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ എന്‍ഡിആര്‍എഫ് സംഘമെത്തി. മഴക്കെടുതി സംബന്ധിച്ച് ജനങ്ങള്‍ സംഘം ബോധവത്‌കരണം നല്‍കും.

കാലവർഷക്കെടുതികൾ  Weather Updates Kerala  Rain Updates Kollam  കേരളം മഴക്കെടുതി
Rapid Action Force (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 9:09 PM IST

കൊല്ലത്ത് ശക്തമായ മഴ (ETV Bharat)

കൊല്ലം: തഴവായിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് എൻഡിആർഎഫ്. കാലവർഷക്കെടുതികൾ വിലയിരുത്തി അത്യാവശ്യ ഘട്ടങ്ങിൽ വേണ്ട മുഴുവന്‍ സഹായങ്ങൾക്കും പൂർണ സജ്ജരായാണ് കഴിഞ്ഞ ദിവസം സേന ജില്ലയിലെത്തിയത്. 35 അംഗ സംഘമാണ് പഞ്ചായത്ത് ഓഫിസിന് പിന്നിലുള്ള ദുരിത നിവാരണ സെന്‍ററിൽ ക്യാമ്പ് തുടങ്ങിയത്.

മഴക്കെടുതികളെയും ദുരന്തങ്ങളെയും കുറിച്ച് സ്‌കൂളുകളിൽ ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. ചെന്നൈയ്ക്ക് സമീപം ആർക്കോണത്ത് ആസ്ഥാനമായുള്ള എൻഡിആർഎഫ് സേനാംഗങ്ങളാണ് ക്യാമ്പിലുള്ളത്. അലോക് കുമാർ ഗുക്ല, സഞ്ജു സിൻഹ തുടങ്ങിയ രണ്ട് ഓഫിസർമാരുടെ നേനൃത്വത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. പ്രളയം, മണ്ണിടിച്ചിൽ തുടങ്ങി ഏത് അടിയന്തര സമയത്തും പ്രവർത്തിക്കുവാൻ പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളാണ് ക്യാമ്പിലുള്ളത്.

Also Read: ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍; വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ സന്ദര്‍ശനം

ABOUT THE AUTHOR

...view details