തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയ്‌ക്ക് ശമനം. മഴ കുറഞ്ഞതോടെ ഇന്ന് ഒരിടത്തും പ്രത്യേക അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ അളവില്‍ മഴ ലഭിച്ചേക്കും. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുകളില്ല. അതേസമയം ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദ സാധ്യതയുണ്ടെന്നും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബര്‍ 23ഓടെ ചക്രവാതച്ചുഴി ന്യൂന മര്‍ദ്ദമായി രൂപപ്പെടും. തുടര്‍ന്ന് തൊട്ടടുത്ത ദിവസങ്ങളിലായി തമിഴ്‌നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതിന്‍റെ ഫലമായി നവംബര്‍ 26ന് ശേഷം ഏതാനും ദിവസം കേരളത്തില്‍ മഴ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Also Read:കേരളത്തില്‍ മഴ ശക്തം; മൂന്നിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്