കേരളം

kerala

ETV Bharat / state

'കെ റെയിലിന് കേന്ദ്രം ഇപ്പോഴും റെഡി'; കേരളം സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അശ്വിനി വൈഷ്‌ണവ്

വീഡിയോ▶ വന്ദേഭാരത് റൂട്ട് മാറ്റുന്നതിന് റെയില്‍വേ സന്നദ്ധമാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി

അശ്വിനി വൈഷ്‌ണവ്  UNION RAILWAY MINISTER  K RAIL PROJECT  കെ റെയില്‍ പദ്ധതി
Union Railway Minister Ashwini Vaishnav (ETV Bharat)

By ETV Bharat Kerala Team

Published : Nov 3, 2024, 7:27 PM IST

എറണാകുളം: കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. നിലവിലെ പദ്ധതിയില്‍ സാങ്കേതിക-പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്. അവ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചാല്‍ തുടര്‍ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

അശ്വിനി വൈഷ്‌ണവ് സംസാരിക്കുന്നു (ETV Bharat)

സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചുമുന്നോട്ടു പോകണമെന്നാണ് കേന്ദ്ര നിലപാടെന്നും അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയുടെ അംഗീകാരം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബെംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ നാലു വരി പാത നിര്‍മ്മിക്കും. എറണാകുളം-കോട്ടയം-തിരുവനന്തപുരം വഴി മൂന്ന് ലൈനുകളാക്കും. അതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിക്ക് കേരള സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ചില വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു അത് കേന്ദ്രം പരിശോധിച്ചു വരികയാണ്. മഹാരാഷ്ട്രയില്‍ റെയില്‍വേയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാര്‍ ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.

കേരളത്തിന് കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കും. എറണാകുളം-ആലപ്പുഴ- കായംകുളം മേഖലയില്‍ വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ വൈകി ഓടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വന്ദേഭാരത് ട്രെയിന്‍ ആലപ്പുഴ റൂട്ട് മാറ്റി കോട്ടയം വഴിയാക്കുന്നതിന് റെയില്‍വേ സന്നദ്ധമാണെന്നും മന്ത്രി അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേര്‍ത്തു.

Also Read : 'ജനദ്രോഹം എന്തിന് അടിച്ചേല്‍പ്പിക്കണം..?'; കേരളത്തിന് കെ റെയില്‍ ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

ABOUT THE AUTHOR

...view details