വയനാട് :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സ്ഥാനാർഥിയും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ സ്വത്ത് എന്നാൽ ഓരോ ഇന്ത്യൻ പൗരന്‍റെയും സ്വത്താണെന്നും ഭരണഘടന സ്ഥാപനങ്ങൾ നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വരുന്ന തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് വെള്ളിമുണ്ടയിൽ റോഡ് ഷോക്ക് ശേഷം പാർട്ടി പ്രവർത്തകരെയും വോട്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.