കോട്ടയം:പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുൽ മാങ്കൂട്ടത്തില്‍. രാഹുലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കല്ലറയില്‍ പുഷ്‌പാര്‍ച്ചന നടത്തി. ഉമ്മൻ ചാണ്ടിയുടെ കല്ലറ വൈകാരികമായി അടുപ്പമുള്ളയിടമാണെന്ന് രാഹുല്‍ പറഞ്ഞു.
പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്നും വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. എസ്‌ഡിപിഐയെ ശക്തമായി എതിർത്തിട്ടുള്ളത് മുസ്‌ലിം ലീഗാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ലീഗിൻ്റെ മറവിൽ എസ്‌ഡിപിഐ പ്രവർത്തിക്കുമെന്ന് കരുതുന്നില്ല.
പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ കല്ലറയില്‍ പുഷ്‌പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എതിരാളികൾ തോൽവി അംഗീകരിക്കണം. പാലക്കാട്ടെ ജനങ്ങളെ വർഗീയത പറഞ്ഞ് പരിഹസിക്കരുത് എന്നും രാഹുല്‍ പറഞ്ഞു. സരിന് അന്നും ഇന്നും മറുപടി പറയുന്നില്ല.
2025 ൽ പാലക്കാട് നഗരസഭ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. പ്രഥമ പരിഗണന മെഡിക്കൽ കോളജിന് ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പില്‍ ബാക്കിയാക്കിയ പ്രവർത്തനങ്ങൾ തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
Also Read:'ഇന്നലെ പാർട്ടിയിലേക്ക് വന്നയാളെ സ്ഥാനാർഥിയാക്കിയത് പാലക്കാട്ട് സിപിഎമ്മിന് തിരിച്ചടിയായി': പി കെ ബഷീർ എംഎൽഎ